സസ്പെൻസ് പ്രചരിപ്പിക്കരുത്, വ്യാജൻ ഇറക്കരുത്, അഭ്യർത്ഥനയുമായി കാന്താര ടീം

കൊച്ചി: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര. പ്രേക്ഷകരെ നിരാശപ്പെടുത്താതെ ചിത്രം ഗംഭീര പ്രകടനമാണ് തിയേറ്ററിൽ കാഴ്ച്ചവെക്കുന്നത്. സിനിമ ഇറങ്ങുന്നതിനൊപ്പം തന്നെ ചിത്രങ്ങളുടെ വ്യാജ പതിപ്പും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രെൻഡ് സമീപ കാലത്തായി ഉണ്ട്. ഇപ്പോഴിതാ ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് കാന്താര ടീം.
കാന്താര ചാപ്റ്റർ 1 ഞങ്ങളുടേത് പോലെ തന്നെ നിങ്ങളുടേതുമാണ്. സിനിമയിൽ നിന്നുള്ള വീഡിയോകൾ പങ്കിടുകയോ റെക്കോർഡ് ചെയ്യുകയോ ചെയ്യരുതെന്നും പൈറസി പ്രോത്സാഹിപ്പിക്കരുതെന്നും ഞങ്ങൾ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. സിനിമ തിയേറ്ററിൽ തന്നെ ആസ്വദിക്കൂ,' എന്നാണ് സിനിമയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് കുറിച്ചിരിക്കുന്നത്.
2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.









0 comments