അറബനമുട്ടിൽ വടു‘തല’

എച്ച്എസ്എസ് അറബനമുട്ട് ഒന്നാംസ്ഥാനം നേടിയ ജമാഅത്ത് എച്ച്എസ്എസ് വടുതല
ആലപ്പുഴ
ഹയർ സെക്കൻഡറിയിൽ കാൽനൂറ്റാണ്ടായി അറബനമുട്ട് കുത്തകയാക്കി വടുതല ജമാ അത്ത് ഹയർ സെക്കൻഡറി സ്‌കൂൾ. ഹയർസെക്കൻഡറി ആരംഭിച്ച വർഷം മുതൽ സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്നത് ഈ സ്‌കൂൾ ടീമാണ്. കഴിഞ്ഞ 16 വർഷമായി ഹൈസ്‌കൂൾ വിഭാഗത്തിലും ജില്ലയിൽ ജമാ അത്ത് സ്‌കൂളാണ് ഒന്നാമത്. പലതവണ സംസ്ഥാന തലത്തിൽ ഒന്നാമതും എത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിലാണ് പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ 15 വർഷമായി കുട്ടികളെ പരിശീലിപ്പിക്കുന്നത് സ്‌കൂളിലെ പൂർവ വിദ്യാർഥികളും അറബനമുട്ടിലെ മുൻ മത്സരാർഥികളുമായ നിസാം നാസറും ഇർഫാൻ ഇബ്രാഹിമുമാണ്.









0 comments