എം വി ഗോവിന്ദനും തോമസ് ഐസക്കും ജി സുധാകരനെ സന്ദര്‍ശിച്ചു

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുതിർന്ന നേതാവ് ജി സുധാകരനെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശിക്കുന്നു
മാന്നാര്‍
ശുചിമുറിയിൽ കാൽ വഴുതി വീണ് പരിക്കേറ്റ് പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മന്ത്രിയും സിപിഐ എം മുതിര്‍ന്ന നേതാവുമായ ജി സുധാകരനെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്കും സന്ദര്‍ശിച്ചു.പകല്‍ രണ്ടിനാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരുമല ആശുപത്രിയിൽ എത്തിയത്. പരുമല ആശുപത്രി സി ഇ ഒ ഫാ. എം സി പൗലോസ് സ്വീകരിച്ചു. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയോട് രോഗ വിവരങ്ങള്‍ തിരക്കി. പതിനഞ്ച് മിനിറ്റിലധികം സമയം ആശുപത്രിയിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. സിപിഐ എം മാന്നാർ ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, പത്തനംതിട്ട ജില്ല സെക്രട്ടറിയറ്റംഗം ആര്‍ സനല്‍കുമാര്‍, ജില്ല കമ്മിറ്റി അംഗം ഫ്രാൻസിസ് വി ആന്റണി, ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ് മത്തായി, പ്രൊഫ. പി ഡി ശശിധരന്‍, പരുമല ലോക്കൽ സെക്രട്ടറി ഷിബു വർഗീസ്, തിരുവല്ല ഏരിയ കമ്മിറ്റി അംഗം സുരേഷ് കുമാര്‍, കടപ്ര പഞ്ചായത്ത് പതിനൊന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി യോഹന്നാൻ ഈശോ എന്നിവരും ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ എത്തിയ ഡോ. തോമസ് ഐസക്ക് ഒരു മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചു. തുടര്‍ന്ന് തോമസ് ഐസക് തയ്യാറാക്കിയ പുന്നപ്ര വയലാർ രക്തസാക്ഷികളുടെ വിവരങ്ങൾ അടങ്ങിയ ഡയറക്ടറി ജി സുധാകരന് അദ്ദേഹം കൈമാറി. പുന്നപ്ര വയലാർ വാർഷികാഘോഷ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഡയറക്ടറി പ്രകാശനം ചെയ്തത്.









0 comments