മണ്ണത്തൂർ കാരക്കാട്ട് മലയിൽ വിദഗ്ധസംഘം പരിശോധനയ്‌ക്കെത്തി

കൂത്താട്ടുകുളം
മണ്ണെടുപ്പ് നടന്ന മണ്ണത്തൂർ കാരക്കാട്ട് മലയും താഴ്‌വാരങ്ങളും വിദഗ്ധസംഘം പരിശോധിച്ചു. ജില്ലാ ദുരന്തനിവാരണ സമിതി അംഗങ്ങളും കുസാറ്റിൽനിന്നുള്ള വിദഗ്ധസംഘവും മൈനിങ് ആൻഡ് ജിയോളജിവകുപ്പ് ഉദ്യോഗസ്ഥരുമാണ് ഡെപ്യൂട്ടി കലക്ടർ കെ മനോജിന്റെ നേതൃത്വത്തിൽ പരിശോധനയ്‌ക്കെത്തിയത്.
സ്ഥലം ഉടമകളായ ആർ യു ഹ്യൂമൻ ഫൗണ്ടേഷൻ കാരക്കാട്ട് മലയിൽനിന്ന് കല്ലും മണ്ണും നീക്കിയതിനെതിരെ തിരുമാറാടി പഞ്ചായത്ത് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യംചെയ്ത് ഫൗണ്ടേഷൻ ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരമാണ് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള ഔദ്യോഗികസംഘം പരിശോധനയ്ക്കെത്തിയത്. മലയുടെ താഴ്‌വാരങ്ങളിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നതായും വേനൽക്കാലത്തുപോലും വറ്റാത്ത 68 ഓലികൾ ഉണ്ടെന്നും മണ്ണ് നീക്കിയാൽ ഇവ വറ്റുമെന്നും ഹൈക്കോടതി നിയോഗിച്ച കമീഷനുമുന്നിൽ പഞ്ചായത്ത് ബോധിപ്പിച്ചു. വൈസ് പ്രസിഡന്റ് എം എം ജോർജ്, പഞ്ചായത്ത് സെക്രട്ടറി പി പി റെജിമോൻ, ബിനോയി കുര്യാക്കോസ് തുടങ്ങിയവർ സംഘത്തോട് വസ്തുതകൾ വിശദീകരിച്ചു.








0 comments