പിറവത്ത് വിമതരെ പുറത്താക്കി കോൺഗ്രസ്

പിറവം
പിറവം നഗരസഭയിൽ വിമത സ്ഥാനാർഥികൾക്കെതിരെ നടപടിയുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അനിത സജി, കോൺഗ്രസ് നേതാവ് കെ എം ലാലു, പ്രവർത്തകൻ ഒ എം ജോയി എന്നിവരെ ആറു വർഷത്തേക്ക് പുറത്താക്കി. അനിത സജി 19 –ാംഡിവിഷനിലും ലാലു 27–ാംഡിവിഷനിലുമാണ് വിമതരായി മത്സരിക്കുന്നത്. ഒ എം ജോയിയുടെ ഭാര്യ സിനി ജോയി ഏഴാംഡിവിഷനിൽ വിമതയായി മത്സരിക്കുന്നതാണ് ഭർത്താവിനെ പുറത്താക്കാൻ കാരണം. സിനി മുൻ കൗൺസിലറാണ്. ഡിവിഷൻ 18 ൽ യുഡിഎഫ് സ്ഥാനാർഥി അനുമോൾ അനിലിന് എതിരെ ബന്ധുകൂടിയായ പുഷ്പ റിബലായി മത്സരിക്കുന്നു.
രാമമംഗലത്ത് 4 യുഡിഎഫ് വിമതർ
രാമമംഗലം പഞ്ചായത്തിൽ യുഡിഎഫിനെ വലച്ച് നാല് വിമത സ്ഥാനാർഥികൾ. ഒന്നാം വാർഡിൽ സാജു കുര്യാക്കോസ്, ആറാം വാർഡിൽ ദളിത് കോൺഗ്രസ് നേതാവ് സിജു, ഒമ്പതാം വാർഡിൽ ഷൈജ ജോർജ്, 11ൽ കോൺഗ്രസ് വാർഡ് പ്രസിഡന്റിന്റെ ഭാര്യ ഷൈബി സാം എന്നിവരാണ് വിമതരായി രംഗത്തുള്ളത്.
കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് വിതമർ മത്സരരംഗത്ത് ഉറച്ചു നിൽക്കുന്നത്. കഴിഞ്ഞതവണ വിമതയായി മത്സരിച്ച മേരി എൽദോ ഇത്തവണ മാമലശേരി ബ്ലോക്ക് ഡിവിഷനിൽ ഔദ്യോഗിക സ്ഥാനാർഥിയായി.








0 comments