ബോക്സ് ഓഫീസ് ഹിറ്റ് കാന്താര ഒടിടിയിലെത്തി, എവിടെ കാണാം?

കൊച്ചി: തെന്നിന്ത്യൻ സിനിമയിൽ തരംഗം സൃഷ്ടിച്ച ദൃശ്യവിസ്മയം ‘കാന്താര’ഒടിടിയിലെത്തി. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ഈ ഋഷഭ് ഷെട്ടി ചിത്രം ആഗോളതലത്തിൽ 813 കോടി രൂപയോളമാണ് കളക്‌ഷൻ നേടിയത്.
‘കാന്താര’യുടെ പ്രീക്വൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ 1’ ഒക്ടോബർ രണ്ടാം തീയതിയാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടും മുൻപേ ചിത്രമിപ്പോൾ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്.
ഋഷഭ് ഷെട്ടി സംവിധായകനായും നടനായും എത്തിയ ചിത്രം പ്രേക്ഷകർക്ക് വൻ ദൃശ്യവിരുന്നാണ് സമ്മാനിച്ചത്. ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായാണ് തിയേറ്ററുകളിൽ എത്തിയത്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി വലിയ ബജറ്റിലാണ് ഒരുക്കിയത്. നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് ചിത്രത്തിന്റെ സഹ എഴുത്തുകാർ. ആമസോൺ പ്രൈം വീഡിയോ ആണ് ഒടിടി അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചു. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ലഭ്യമാവും.









0 comments