പ്രദീപ് രംഗനാഥൻ-മമിത ബെെജു ചിത്രം 'ഡ്യൂഡ് ' ഒടിടിയിലേക്ക്

കൊച്ചി: പ്രദീപ് രംഗനാഥനും മമിത ബൈജുവും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഡ്യൂഡ്. റൊമാന്റിക് ഫൺ എന്റർടെയ്നർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്. ബോക്സോഫീസിൽ ചിത്രം 100 കോടി കളക്ട് ചെയ്യുകയും ചെയ്തു.
നവംബർ 14 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. കോമഡി, ഇമോഷൻ, ആക്ഷൻ, പ്രണയം, കുടുംബ ബന്ധങ്ങൾ, സൗഹൃദം എന്നിവ കൂടിച്ചേർന്ന ഒരു ടോട്ടൽ പാക്കേജാണ് സിനിമ.
ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുരൽ എന്ന കഥാപാത്രമായി മമിത ബൈജുവും അഭിനയിച്ചു. പ്രദീപിന്റെ മൂന്നാമത്തെ 100 കോടി കളക്ഷൻ ചിത്രമാണിത്. നേരത്തെ അദ്ദേഹം അഭിനയിച്ച ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമകളും 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷനായ സായ് അഭ്യങ്കർ ഈണമിട്ട ഗാനങ്ങളെല്ലാം തിയേറ്ററുകളിൽ വലിയ ആഘോഷമായിരുന്നു.
മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്‌സാണ് കേരളത്തിലെ വിതരണക്കാർ. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 17 നാണ് ചിത്രം റിലീസ് ചെയ്തത്.









0 comments