ജനനായകന് ജന്മനാടിന്റെ സ്മരണാഞ്ജലി

കല്യാശേരി
ജനനായകൻ ഇ കെ നായനാർക്ക് ജന്മനാടിന്റെ സ്മരണാഞ്ജലി. സമുന്നത കമ്യൂണിസ്റ്റ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ 21-ാം ചരമവാർഷിക ദിനത്തിൽ കല്യാശേരിയിൽ നടന്ന അനുസ്മരണ പൊതുസമ്മേളനത്തിൽ ആബാലവൃദ്ധം ഒഴുകിയെത്തി. പെരുമഴയെയും അവഗണിച്ച് അനുസ്മരണസമ്മേളനം അവസാനിക്കുന്നതുവരെ ആയിരങ്ങൾ പ്രിയ നേതാവിന്റെ ഓർമദിനത്തിൽ പങ്കാളിയായി. കല്യാശേരി പിസിആർ ബാങ്ക് അങ്കണത്തിൽ റാലി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്‌തു. ഏരിയാ സെക്രട്ടറി കെ നാരായണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വിജിൻ എംഎൽഎ, പി ഗോവിന്ദൻ, പി കെ ശ്യാമള, ടി ടി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നായനാരുടെ മക്കളായ കെ പി കൃഷ്ണകുമാർ, കെ പി വിനോദ് കുമാർ എന്നിവർ സംബന്ധിച്ചു.









0 comments