ദേശാഭിമാനിക്ക്‌ മട്ടന്നൂരിൽ 6005 വരിക്കാർ

മട്ടന്നൂർ ഏരിയയിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ്​ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി റസിഡന്റ്‌​ എഡിറ്ററുമായ എം സ്വരാജ്​  ഏരിയാ സെക്രട്ടറി എം രതീഷിൽനിന്ന്​ ഏറ്റുവാങ്ങുന്നു
വെബ് ഡെസ്ക്

Published on Oct 23, 2025, 03:00 AM | 1 min read

മട്ടന്നൂർ

3646 വാർഷിക വരിക്കാരെ ചേർത്ത്​ ക്വാട്ട പൂർത്തിയാക്കി സിപിഐ എം മട്ടന്നൂർ ഏരിയാ കമ്മിറ്റി. 2359 മാസ വരിക്കാർ ഉൾപ്പെടെ 6005 വരിക്കാരുടെ ലിസ്റ്റ്​ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി റസിഡന്റ്‌​ എഡിറ്ററുമായ എം സ്വരാജ്​ ഏരിയാ സെക്രട്ടറി എം രതീഷിൽനിന്ന്​ ഏറ്റുവാങ്ങി. കൂടാളി ലോക്കൽ 434 വാർഷിക വരിക്കാരെയും 219 മാസ വരിക്കാരെയും ചേർത്ത് 653 വരിക്കാരുമായി ഏരിയാതലത്തിൽ മുന്നിലെത്തി. നായാട്ടുപാറ 446ഉം പട്ടാന്നൂർ 510ഉം ചാലോട്​ 403ഉം എളമ്പാറ 453ഉം കീഴല്ലൂർ 307ഉം വരിക്കാരെ ചേർത്തു. പഴശി സൗത്ത്​ 460, പഴശി നോർത്ത്​ 503, മട്ടന്നൂർ 475, മരുതായി 420, പരിയാരം 455, തില്ല​ങ്കേരി 550, തില്ല​ങ്കേരി നോർത്ത്​ 370 എന്നിങ്ങനെയാണ്​ വരിക്കാരെ ചേർത്തത്​. ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ സി വി ശശീന്ദ്രൻ, എൻ വി ചന്ദ്രബാബു, സിപിഐ എം മുതിർന്ന നേതാവ്​ ടി കൃഷ്ണൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ഭാസ്കരൻ, എൻ ഷാജിത്ത്​, എം രാജൻ എന്നിവർ പ​ങ്കെടുത്തു. ഏരിയാ സെക്രട്ടറി എം രതീഷ്​ സ്വാഗതം പറഞ്ഞു. തുടർന്ന്​ ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ വിഷയത്തിൽ എം സ്വരാജ്​ പ്രഭാഷണം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home