അടിച്ചുമോനേ... പൂജാ ബമ്പറും പാലക്കാട്; 12 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്

തിരുവനന്തപുരം: കാത്തിരുന്ന പൂജാ ബമ്പർ നറുക്കെടുത്തു. പാലക്കാട് കിങ് സ്റ്റാർ ലോട്ടറി ഏജൻസിവിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടിയുടെ ഭാഗ്യസമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മർ ബമ്പർ ഭാഗ്യക്കുറിയിലും ഒന്നാം സമ്മാനം ഇതേ ഏജൻസി വിറ്റ ടിക്കറ്റിനായിരുന്നു.
JD 545542 എന്ന ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക് ലഭിക്കും. JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.
മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം മൂന്ന് ലക്ഷം വീതം അഞ്ച് പരമ്പരകൾക്ക് ലഭിക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം അഞ്ച് പരമ്പരകൾക്ക് ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 3.32 ലക്ഷം സമ്മാനങ്ങളാണ് ലഭിക്കുക.








0 comments