തീർഥാടനകാലം ഏറ്റവും മികവുറ്റതാക്കാൻ കൂട്ടായ പരിശ്രമം: മന്ത്രി വി എൻ വാസവൻ

V N VASAVAN AT SABARIMALA

സന്നിധാനത്ത് മന്ത്രി വി എന്‍ വാസവന്‍ എത്തിയപ്പോള്‍

വെബ് ഡെസ്ക്

Published on Nov 22, 2025, 03:33 PM | 1 min read

ശബരിമല: ശബരിമലയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് വരും ദിവസങ്ങളിലെ തീർഥാടനം സുഗമമാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന്‌ മന്ത്രി വി എൻ വാസവൻ. ആദ്യ ദിവസങ്ങളിലുണ്ടായ തിരക്ക് ഇപ്പോൾ നിയന്ത്രണവിധേയമാണ്. തീർഥാടനകാലം ഏറ്റവും മികവുറ്റതാക്കാൻ എല്ലാ വകുപ്പുകളും ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ കൂട്ടായ പരിശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.


ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്‌പോട്ട് ബുക്കിങ്ങുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. തീർഥാടകർ വിർച്വൽ ക്യൂവിലൂടെ തന്നെ എത്താൻ ശ്രമിക്കണം. തങ്ങൾക്ക് അനുവദിച്ച തീയതിയിലും സമയത്തും തന്നെ ദർശനം നടത്തുന്നതിന് എല്ലാവരും ശ്രദ്ധ പുലർത്തണം. ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും നിർദേശങ്ങൾ കർശനമായിപാലിക്കണം. എല്ലാവരുടെയും സഹകരണത്തോടെയും പിന്തുണയോടെയും ശബരിമല തീർത്ഥാടനം സുഗമവും കാര്യക്ഷമവുമാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന്‌ മന്ത്രി ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.


ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി


ശബരിമല: മണ്ഡലകാല ഉത്സവത്തിന്റെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി ദേവസ്വം മന്ത്രി വി എൻ വാസവൻ. ഉദ്യോഗസ്ഥരുമായി ഒരുക്കങ്ങളെ കുറിച്ച്‌ മന്ത്രി ചർച്ച നടത്തി. ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, ശബരിമലയുടെ സുരക്ഷ ചുമതലയുള്ള പൊലീസ്‌ ചീ-ഫ്‌ കോ ഓർഡിനേറ്റർ എസ്‌ ശ്രീജിത്ത്‌, എഡിഎം അരുൺ എസ്‌ നായർ, എക്‌സിക്യൂട്ടീവ്‌ ഓഫീസർ ബിജു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


ശനി രാവിലെ 8.30ഓടെ സന്നിധാനത്തും നടപന്തലിലും മന്ത്രി സ‍ൗകര്യങ്ങൾ പരിശോധിച്ചു. സോപാനതെത്തി തന്ത്രിയേയും മേൽശാന്തിയേയും കണ്ട്‌ സംസാരിച്ചു. തുടർന്ന്‌ വലിയ നടപന്തലിൽ എത്തി വരിനിൽക്കുന്ന തീർഥാടകരോടും ആശയവിനിമയം നടത്തി. ദർശനം എളുപ്പത്തിൽ സാധിച്ചെന്നും വെള്ളവും ലഘുഭക്ഷണവും ലഭിച്ചെന്നും തീർഥാടകർ അറിയിച്ചു. തുടർന്ന്‌ ഒ‍ൗഷധകുടിവെള്ള വിതരണവും ബിസ്‌കറ്റ്‌വിതരണം ചെയ്യുന്നവരോട്‌ മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന്‌ സന്നിധാനം ഗവ. ആശുപത്രിയും സന്ദർശിച്ചു. രോഗികളോടും ജീവനക്കാരോടും ഡോക്ടർമാരോടും മന്ത്രി ആശയവിനിമയം നടത്തി. തുടർന്ന്‌ മന്ത്രി രക്‌തസമ്മർദ്ദവും പരിശോധിച്ചു. ഡോളിതൊഴിലാളികളും ശുചീകരണ തൊഴിലാളികളും മന്ത്രിയുമായി സംസാരിച്ചു. തുടർന്ന്‌ കാൽനടയായി മന്ത്രി പമ്പയ്‌ക്ക്‌ തിരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home