മോശം നെയ് ചേർത്ത് 20 കോടി ലഡു തിരുപ്പതി ക്ഷേത്രത്തില്‍ വിതരണം ചെയ്തു : ഉദ്യോഗസ്ഥന്‍

അമരാവതി: തിരുപ്പതിയിൽ 20 കോടി ലഡു ഉണ്ടാക്കിയത് മോശം നെയ്യ് ഉപയോഗിച്ചാണെന്ന് തിരുപ്പതി ക്ഷേത്രത്തിലെ മാനേജ്മെന്റ് ഉദ്യോഗസ്ഥന്‍. ക്ഷേത്രത്തിലെ പ്രസാദവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം പുരോഗമിക്കവെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി ഇദ്ദേഹം രംഗത്തെത്തിയത്.മോശം നെയ് ചേർത്ത് 20 കോടി ലഡു തിരുപ്പതി ക്ഷേത്രത്തില്‍ വിതരണം ചെയ്തുവെന്ന് ഇയാള്‍ പറഞ്ഞു
2019 - 2024 കാലഘട്ടത്തിൽ വിതരണം ചെയ്ത 48. 76 കോടി ലഡുവിൽ ഈ ലഡു ഉൾപ്പെട്ടിരുന്നുവെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ബോർഡ് ചെയർമാൻ ബി ആർ നായിഡു പറഞ്ഞു .ആളുകൾ വരുന്നതിന്റെ കണക്ക്, ലഡു ശേഖരിക്കുന്ന കണക്ക്, നിർമാണം , വിതരണം എന്നിവ പ്രകാരമാണ് വിവരം പുറത്തുവിട്ടതെന്ന് ആർ നായിഡു പറഞ്ഞു.
കഴിഞ്ഞ വർഷമാണ് തിരുപ്പതി ലഡുവിൽ മോശം നെയ് ഉപയോഗിക്കുന്നതമായി ബന്ധപ്പെട്ട് വിവാദമുണ്ടായത്. സിബിഐയുടെ സ്പെഷ്യൽ ഇന്‍വെസ്റ്റിഗേഷൻ ടീം ആണ് നിലവിൽ കേസന്വേഷിക്കുന്നത്. 68 ലക്ഷം കിലോ നെയിൽ പാം ഓയിൽ, മറ്റ് ഹാനീകരമായ വസ്തുക്കൾ ഒക്കെ ചേർത്തായിരുന്നു ലഡു നിർമിച്ചത്. ഉത്തരാഘണ്ഡിലെ ബോലെ ബാബാ ഡയറിയും അതിന്റെ ഉപ കമ്പനികളുമാണ് നിർമാണക്കാർ. 250കോടി ലഡുവാണ് ഇങ്ങനെ നിർമിച്ചത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
ഈ കാലഘട്ടത്തിൽ 11 ലക്ഷം ഭക്തരാണ് തിരുപ്പതിയിലെത്തുകയുണ്ടായത്. ഇതിൽ ആർക്കൊക്കെയാകാം ലഡു ലഭിച്ചത് എന്നത് സംബന്ധിച്ച് യാതൊരു കൃത്യതയും ഇതുവരെ വന്നുചേർന്നിട്ടില്ല.








0 comments