'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകൻ അബിഷൻ ജീവിന്ത് നായകനാവുന്നു; 'വിത്ത് ലവ്' അരങ്ങേറ്റ ചിത്രം
കൊച്ചി: ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകൻ അബിഷൻ ജീവിന്ത് നായകനാകുന്നു. സൗന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമിക്കുന്ന "വിത്ത് ലവ്" ആണ് അബിഷന്റെ അരങ്ങേറ്റ ചിത്രം. അനശ്വര രാജൻ ആണ് നായിക. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ചിത്രം നിർമിക്കുന്നത്.
പ്രണയം, കോമഡി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടൈറ്റിൽ ടീസർ സൂചിപ്പിക്കുന്നു. ഗുഡ് നൈറ്റ്, ലൗവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ് എംആർപി എന്റർടൈൻമെന്റ്. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം: ശ്രേയസ് കൃഷ്ണ, സംഗീതം: ഷോൺ റോൾഡൻ, എഡിറ്റിങ്: സുരേഷ് കുമാർ, കലാസംവിധാനം: രാജ്കമൽ, കോസ്റ്റ്യൂം ഡിസൈൻ: പ്രിയ രവി, അസോസിയേറ്റ് പ്രൊഡ്യൂസർ: വിജയ് എം പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എ ബാലമുരുകൻ, ഗാനരചന: മോഹൻ രാജൻ, സൌണ്ട് മിക്സിങ്: സുരൻ ജി, സൗണ്ട് ഡിസൈൻ: സുരൻ ജി എസ് അളഗിയകൂത്തൻ, ഡിഐ: മാങ്കോ പോസ്റ്റ്, കളറിസ്റ്റ്: സുരേഷ് രവി, സി ജി: രാജൻ, ഡബ്ബിംഗ് സ്റ്റുഡിയോ: സൗണ്ട്സ് റൈറ്റ് സ്റ്റുഡിയോ.
ഡബ്ബിംഗ് എഞ്ചിനീയർ: ഹരിഹരൻ അരുൾമുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഡി പ്രശാന്ത്, പ്രൊഡക്ഷൻ മാനേജർ: ആർജെ സുരേഷ് കുമാർ, പബ്ലിസിറ്റി ഡിസൈനർ: ശരത് ജെ സാമുവൽ, ടൈറ്റിൽ ഡിസൈൻ: യദു മുരുകൻ, പബ്ലിസിറ്റി സ്റ്റിൽസ്: ജോസ് ക്രിസ്റ്റോ, സ്റ്റിൽസ്: മണിയൻ, സഹസംവിധായകൻ: ദിനേശ് ഇളങ്കോ, സംവിധാന ടീം: നിതിൻ ജോസഫ്, ഹരിഹര തമിഴ്സെൽവൻ, ബാനു പ്രകാശ്, നവീൻ എൻ കെ, ഹരി പ്രസാദ്, തങ്കവേൽ, പിആർഒ: ശബരി.








0 comments