"തീർഥാടനം മനോഹരമാക്കി"; പൊലീസിനും സർക്കാരിനും ബിഗ് സല്യൂട്ടെന്ന് നടൻ ഉണ്ണിരാജ്

നടൻ ഉണ്ണി രാജ് സന്നിധാനതെത്തിയപ്പോൾ
ശബരിമല: ശബരിമല തീർഥാടനം മനോഹരമാക്കിയ പൊലീസിനും സർക്കാരിനും ബിഗ് സല്യൂട്ടെന്ന് നടൻ ഉണ്ണിരാജ്. സന്നിധാനത്ത് ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ആരാധകരുടെ ‘അഖിലേഷേട്ടൻ’.
ദേവസ്വം ബോർഡും സർക്കാരും പൊലീസുമെല്ലാം തീർഥാടകരുടെ ഒപ്പം നിന്നാണ് ഇൗ സീസൺ മനോഹരമാക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി ദർശനം നടത്തുന്നു. സുഹൃത്തിനോടൊപ്പമാണ് എത്തിയത്. എല്ലാവർഷവും കൂടുതൽ മനോഹരമാവുകയാണ് സന്നിധാനം. വിർച്വൽ ക്യൂവിൽ ബുക്ക് ചെയ്‌താണ് വന്നത്. അതിനാൽ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.
ശബരിമല കാനന ക്ഷേത്രമാണ് അതിന്റെ പ്രത്യേകതകളുണ്ടാവും. തീർഥാടകർ നിർദ്ദേശങ്ങൾ അനുസരിക്കണം. സന്നിധാനതെത്തിയപ്പോൾ ഡ്യൂട്ടി കഴിഞ്ഞ് വെറും തറയിൽ കിടന്ന വിശ്രമിക്കുന്ന പൊലീസുകാരെ കണ്ടു. തീർഥാടകർക്ക് എല്ലാ സഹായവുമായി ഒപ്പമുള്ള അവരാണ് ഹീറോസ്. അവർക്ക് ബിഗ് സല്യൂട്ട് നൽകണം.- ഉണ്ണിരാജ് പറഞ്ഞു.








0 comments