പീപ്പിള്‍സ് മിഷന്‍ പുസ്തകവണ്ടിക്ക് സ്വീകരണം

കണ്ണൂർ
എല്ലാ വാര്‍ഡിലും വായനശാല ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെന്റിന് പ്രസാധകരായ പാന്‍ മക്മില്ലന്‍ സംഭാവന ചെയ്ത പുസ്തകങ്ങളുടെ ശേഖരം കണ്ണൂരിലെത്തി. ജില്ലയിൽ പുതുതായി ആരംഭിക്കുന്ന പൊതു, കമ്യൂണിറ്റി ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യും. ഡല്‍ഹിയില്‍നിന്ന് അയച്ച പുസ്തകങ്ങള്‍ വ്യാഴാഴ്ച രാവിലെയാണ് കണ്ണൂരിലെത്തിയത്. ഡോ. വി ശിവദാസന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, സംസ്ഥാന യുവജന കമീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍, കണ്ണൂര്‍ ടൗണ്‍ ചുമട്ടുതൊഴിലാളി യൂണിയന്‍ നേതാവ് ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. എല്ലാ വാര്‍ഡിലും വായനശാലകളെന്ന സംരംഭത്തിന് പിന്തുണയായി പുസ്തകക്കെട്ടുകള്‍ സൗജന്യമായാണ് ചുമട്ടുതൊഴിലാളികള്‍ ഇറക്കിയത്. ജില്ലാ സമ്പൂര്‍ണ വായനശാല പ്രഖ്യാപനത്തിനുള്ള സംഘാടക സമിതിയോഗം 27ന് വൈകിട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. ഒക്ടോബര്‍ രണ്ടിന് പി സായ്‌നാഥ് ജില്ലയിലെ വായനശാലകളിലൂടെ യാത്രയും സംഘടിപ്പിക്കുന്നുണ്ട്. പുതിയതായി തുടങ്ങുന്ന എല്ലാ വായശാലകള്‍ക്കും പതിനായിരം മുതല്‍ 25,000 രൂപവരെ വിലവരുന്ന പുസ്തകങ്ങളാണ് പീപ്പിൾസ് മിഷന്‍ നല്‍കുന്നത്. വായനശാലയുടെ ഉദ്ഘാടനം നടത്തിയതിന്റെ നോട്ടീസ് സഹിതം മിഷന്‍ ഓഫീസില്‍ പുസ്തകത്തിനായി അപേക്ഷിക്കണം.









0 comments