പൂത്തുമ്പികളായി പറന്ന്

കണ്ണൂർ
മഴ മാറി തെളിഞ്ഞ വാനംപോലെ വിദ്യാലയമുറ്റം വിദ്യാർഥികളെ നിറഞ്ഞ സ്‌നേഹത്തോടെ വരവേറ്റു. സ്‌കൂളിലേക്ക് ആദ്യമായി എത്തുന്നവർ കണ്ണീരും പരിഭ്രമവും ഇല്ലാതെ ബലൂണിന്റെ നിറക്കാഴ്‌ചകൾ മനസിൽ നിറച്ചു. ജില്ലയിലെ മിക്ക സ്‌കൂളുകളും ഉപഹാരവും മധുരവും നൽകി നവാഗതരെ വരവേറ്റു. പാർക്കും ജലധാര ഒരുക്കിയും ക്ലാസ്‌മുറികൾ വിവിധ നിറങ്ങളിൽ പെയിന്റടിച്ചും മനോഹരമാക്കി. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ആഘോഷമായി. ജില്ലാ സ്‌കൂൾ പ്രവേശനോത്സവം മീൻകുന്ന് അഴീക്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ഉപഹാരം നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി അധ്യക്ഷയായി. കലക്ടർ അരുൺ കെ വിജയൻ മുഖ്യാതിഥിയായി. ബാലതാരം എൻ പി പ്രയാൺ വിശിഷ്ടാതിഥിയായി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഷൈനി പ്രവേശനോത്സവ സന്ദേശം നൽകി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ടി സരള, എൻ വി ശ്രീജിനി, നിസാർ വായ്‌പ്പറമ്പ്, പി പ്രസീത, കെ അജീഷ്, എ റീന, കെ കെ മിനി, ടി പി ലത, അനീഷ് ബാബു, ഇ സി വിനോദ്, കെ വി വിനോദ് കുമാർ, കെ സുരേന്ദ്രൻ, നിർമല, ജാൻസി ജോൺ, ഷീജ, എം എസ് സരസ്വതി, ലക്ഷ്മിപ്രിയ കെ പ്രകാശൻ, കുഞ്ഞംസു, വിനോദ്, സുധീർ ബാബു, കെ പി ഹാരിസ്, കെ വി സാനിപ്രഭ, എ കെ ഷൈനി, ബാബുരാജ് എന്നിവർ സംസാരിച്ചു.









0 comments