കോൺഗ്രസ് കരിവെള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് രാജിവച്ചു

കരിവെള്ളൂർ
കോൺഗ്രസ് കരിവെള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റും 14-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ സന്തോഷ് കുണിയൻ കോൺഗ്രസിൽനിന്ന് രാജിവച്ചു. ബിജെപിയുമായി ബന്ധമുള്ള മണ്ഡലം പ്രസിഡന്റ് ഷീബ മുരളിയുടെ ഏകാധിപത്യപ്രവണതയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സന്തോഷ് കുണിയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടിയാലോചനകളില്ലാതെയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. 13, 14 വാർഡുകളിൽ സ്ഥാനാർഥിയെ കെട്ടിയേൽപ്പിക്കുന്ന അവസ്ഥയുണ്ടായി. ശക്തമായ വാർഡ് കമ്മിറ്റികളാണ് ഇവിടെയുള്ളത്. 18-ാമത്തെ വയസിൽ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ തന്നോടുപോലും ആലോചിക്കാതെയാണ് അടുത്തകാലത്ത് കോൺഗ്രസിലേക്ക് വന്ന മണ്ഡലം പ്രസിഡന്റ് തീരുമാനമെടുത്തത്. ബിജെപിയെ സഹായിക്കാനാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും പൊതുപ്രവർത്തനരംഗത്ത് സജീവമായി തുടരുമെന്നും സന്തോഷ് പറഞ്ഞു.









0 comments