സ്‌മാർട്ടാണ് കൊച്ചി

ക്ലിക്കായി, ഹിറ്റായി
സേവനങ്ങൾ വിരൽത്തുന്പിൽ ലഭ്യമാക്കുന്ന അത്യാധുനിക ഇ–ഗവേണൻസ് പദ്ധതി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു. അധികാരത്തിൽ എത്തിയ ഉടൻ മേയർ എം അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇതിനായി നടപടി സ്വീകരിച്ചു. ഇൻഫർമേഷൻ കേരള മിഷനുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചതും നടപ്പാക്കിയതും. ആദ്യം ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകളും പിന്നാലെ മറ്റുസേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കി. "കൊച്ചി മാതൃക' കേരളം തന്നെ പകർത്തി. ‘കെ സ്‌മാർട്ട്’ പദ്ധതിയുടെ ചാലക ശക്തി കൊച്ചിയുടെ ഇ ഗവേണൻസ് മോഡലായിരുന്നു. 19 കോടിയാണ് നിലവിലെ ഭരണസമിതി പദ്ധതിക്ക് ചെലവഴിച്ചത്. ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ അടക്കം തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള മുഴുവൻ സർട്ടിഫിക്കറ്റുകൾ, വസ്‌തുനികുതി, തൊഴിൽനികുതി അടയ്‌ക്കൽ, കെട്ടിടനിർമാണ പെർമിറ്റ്, വ്യാപാരവ്യവസായ സംരംഭകത്വ ലൈൻസസ് തുടങ്ങിയ സേവനങ്ങൾ കെ– സ്‌മാർട്ടിലൂടെ ലഭിക്കും.
യിസഹാക്കിന് ലഭിച്ച സമ്മാനം നഗരത്തിനും
സംസ്ഥാനത്ത് കെ–സ്‌മാർട്ട് വഴിയുള്ള ആദ്യ ജനനസർട്ടിഫിക്കറ്റ് ലഭിച്ചത് കുഞ്ഞ് യിസഹാക്കിനാണ്. സർട്ടിഫിക്കറ്റ് നൽകിയത് കൊച്ചി കോർപറേഷൻ. 2023 ഡിസംബർ 26ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യിസഹാക് റെനോ ജോണിന്റെ ജനനം. ‘‘അപേക്ഷിച്ച അന്നുതന്നെ സർട്ടിഫിക്കറ്റ് ലഭിച്ചു. കെ– സ്‌മാർട്ട് വളരെ സഹായകരമാണ്. കോർപറേഷൻ ജീവനക്കാർക്കും സർക്കാരിനും നന്ദി’’– -കുഞ്ഞിന്റെ അച്ഛൻ റെനോയുടെ ഇൗ വാക്കുകൾ അന്ന് വൈറലായി. ഇതേ അഭിപ്രായമാണിന്ന് നഗരത്തിനാകെ.









0 comments