പോഷക സുരക്ഷയിൽ കിഴങ്ങുവർഗങ്ങളുടെ പങ്ക് പ്രധാനം: ഡോ. സഞ്ജയ്കുമാർ സിങ്

സിംപോസിയം ഐസിഎആർ ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ ഡോ. സഞ്ജയ് കുമാർ സിങ് ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ആഹാര-പോഷക സുരക്ഷ ഉറപ്പാക്കുന്നതിൽ ഉഷ്‌ണമേഖലാ കിഴങ്ങുവർഗങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് ഐസിഎആർ ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ (ഹോർട്ടികൾച്ചറൽ സയൻസസ്) ഡോ. സഞ്ജയ് കുമാർ സിങ്. ഐസിഎആർ– കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനം (സിടിസിആർഐ), ഇന്റർനാഷണൽ സൊസൈറ്റി ഫോർ ട്രോപ്പിക്കൽ റൂട്ട് ക്രോപ്സ് ( ഐഎസ്‌ടിആർസി) എന്നിവചേർന്ന് നടത്തുന്ന സിംപോസിയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. ഐഎസ്‌ടിആർസി പ്രസിഡന്റ് പ്രൊ. ലതീഫ് ഒ സന്നി അധ്യക്ഷനായി. ഐസിഎആർ സിടിസിആർഐ ഡയറക്ടർ ഡോ. ജി ബൈജു, ഡോ. ആർ സെൽവരാജൻ, ഡോ. ഹ്യൂഗോ കാംപോസ്, പ്രൊ. മൈക്കൽ അബ്ബർട്ടൺ, പ്രൊ. ആൻഡ്രൂ വെസ്റ്റ്‌ബി, ഡോ. ജാൻ ഡബ്ല്യു ലോ തുടങ്ങിയവരും സംസാരിച്ചു. ഡോ. എ എൻ ജ്യോതി ഐഎസ്‌ആർസി ഫെലോ പുരസ്കാരം ഏറ്റുവാങ്ങി. ജേർണൽ ഓഫ് റൂട്ട് ക്രോപ്‌സിൽ പ്രസിദ്ധീകരിച്ച മികച്ച ഗവേഷണ പ്രബന്ധങ്ങൾക്ക് ഡോ. എ എബ്രഹാം അവാർഡ് ജിനി മോൾക്കും ഡോ. എം നെടുംചെഴിയാനും സമ്മാനിച്ചു. ഉഷ്ണമേഖലാ കിഴങ്ങുവർഗങ്ങളെ ആസ്‌പദമാക്കി തയ്യാറാക്കിയ കേരള കർഷകൻ (ഇ- ജേർണൽ) പ്രത്യേക പതിപ്പും പ്രകാശിപ്പിച്ചു. 21ന് സമാപിക്കും.









0 comments