ട്വന്റി20യുടെ ജനവിരുദ്ധത തുറന്നുകാട്ടി നിതമോൾ

nitha mol
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Nov 18, 2025, 02:45 AM | 1 min read


കൊച്ചി

ട്വന്റി 20യുടെ കോർപറേറ്റ്‌ ജനവഞ്ചന തുറന്നുകാട്ടിയുള്ള തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്റെ കുന്തമുനയാണ്‌ ജില്ലാ പഞ്ചായത്ത്‌ കോലഞ്ചേരി ഡിവിഷനിലെ എൽഡിഎഫ്‌ സ്ഥാനാർഥി എം വി നിതമോൾ. കന്പനിഭരണത്തിലെ ജനവിരുദ്ധതയെ തുറന്നെതിർത്തതിലൂടെ കുന്നത്തുനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റുസ്ഥാനം നഷ്ടമായ നിതമോൾ, എൽഡിഎഫിനൊപ്പംനിന്ന്‌ നയിക്കുന്നത്‌ ജനാധിപത്യസംരക്ഷണത്തിനായുള്ള ജനകീയയുദ്ധം.


ട്വന്റി 20ക്കെതിരെ ശക്തമാകുന്ന ജനവികാരം പര്യടനത്തിലുടനീളം നിതമോൾക്ക്‌ ലഭിക്കുന്ന സ്വീകരണങ്ങളെ ആവേശകരമാക്കുന്നു. ജനപങ്കാളിത്തത്തോടെയുള്ള നാടിന്റെ വികസനസ്വപ്‌നങ്ങളാണ്‌ അവർ വോട്ടർമാരോട്‌ പങ്കിടുന്നത്‌. എൽഡിഎ-ഫ്‌ സർക്കാരിലൂടെ കേരളം വികസിക്കുന്പോൾ അതിനോട്‌ മുഖം തിരിച്ചുനിൽക്കുന്ന ട്വന്റി 20 നേതൃത്വത്തിനോടുള്ള അമർഷം വോട്ടർമാരും പങ്കുവയ്‌ക്കുന്നു.

ട്വന്റി 20യുടെ ജനാധിപത്യവിരുദ്ധ നടപടികളെ തുറന്നെതിർത്ത നിതമോളെ 2024 ഒക്ടോബർ 15ന് അവിശ്വാസത്തിലൂടെ പ്രസിഡന്റുസ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു.


പിണർമുണ്ട മഹാത്മ ജങ്‌ഷൻ, പിണർമുണ്ട തുരുത്ത്‌ ജങ്‌ഷൻ, പാടത്തിക്കര എന്നിവിടങ്ങളിൽ വോട്ടർമാരെ സന്ദർശിച്ചു. തുടർന്ന്‌ പെരിങ്ങാലയിലെയും അന്പലപ്പടിയിലെയും കടകളിലും സ്ഥാപനങ്ങളിലും വോട്ട്‌ തേടി. അന്പലപ്പടിയിലെ ദാറുസലാം പബ്ലിക്‌ സ്‌കൂളിലെത്തി അധ്യാപകരോടും ജീവനക്കാരോടും വോട്ടഭ്യർഥിച്ചു. പള്ളിക്കര മുസ്ലിം ജമാഅത്ത്‌ പള്ളിയും സന്ദർശിച്ചു.


മോറക്കാല ജങ്‌ഷനിൽ വോട്ടർമാരെ കണ്ടശേഷം മോറക്കാല സെന്റ്‌ മേരീസ്‌ എച്ച്‌എസ്‌എസിലെത്തി. ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ജോസ്‌ മാത്യുവും എച്ച്‌എസ്‌എസ്‌ പ്രിൻസിപ്പൽ സിബി ജേക്കബും സ്വീകരിച്ചു. വണ്ടർലാ അമ്യൂസ്‌മെന്റ്‌ പാർക്കിലെത്തി ജീവനക്കാരോട്‌ വിശേഷങ്ങൾ തിരക്കി. തുടർന്ന്‌ വെസ്‌റ്റ്‌ മോറക്കാല ജങ്‌ഷനിലെ കടകളിൽ വേട്ടഭ്യർഥിച്ചു. വെന്പിള്ളി വായനശാല ജങ്‌ഷനിലെത്തിയപ്പോൾ വീട്ടമ്മമാരായ മിനിയും എലിസബത്തും സുനിതയും സ‍ൗഹൃദം പങ്കിട്ടു. പറക്കോട്‌, അച്ചപ്പൻകവല എന്നിവിടങ്ങളിലും വോട്ടർമാരെ കണ്ടു. വൈകിട്ട്‌ അഞ്ച്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷനുകളിലും സ്ഥാനാർഥി പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Home