പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനിയെ കാണാതായി

വെളിയമ്പ്ര ഏളന്നൂർ പുഴയിൽ പെൺകുട്ടിയെ കാണാതായതറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം
മട്ടന്നൂർ
വെളിയമ്പ്ര എളന്നൂരില്‍ പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. കോഴിക്കോട് കുറ്റ്യാടിയിലെ ഖലീൽ റഹ്മാന്റെയും സമീറയുടെയും ഏക മകൾ ഇർഫാന (18) യെയാണ് കാണാതായത്. ശനി വൈകിട്ട് നാലോടെയാണ് സംഭവം. അവധിയായതിനാൽ വെളിയമ്പ്ര എളന്നൂരിലെ ഉമ്മയുടെ വീട്ടിലെത്തിയതായിരുന്നു. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോള്‍ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർ ഫോഴ്‌സും സിവിൽ ഡിഫൻസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു. പഴശ്ശിപ്പുഴയുടെ ഷട്ടർ അടച്ചാണ് തിരച്ചിൽ.









0 comments