തുടരും ഈ വായന

കെ സി വനജാക്ഷിയമ്മ പുസ്‌തക വായനയിൽ

കെ സി വനജാക്ഷിയമ്മ പുസ്‌തക വായനയിൽ

avatar
കെ പ്രിയേഷ്‌

Published on Jul 11, 2025, 02:30 AM | 1 min read

മയ്യിൽ

ഏഴുപതിറ്റാണ്ടുകാലമായി, കണ്ടക്കൈയിലെ വനജാക്ഷിയമ്മയുടെ ദിനചര്യയാണ് പുസ്തകവായന. ദിവസവുമുള്ള വായനയിലൂടെ ജീവിതം യൗവനമാക്കുകയാണ് ഈ എൺപത്തിയെട്ടുകാരി. കണ്ടക്കൈ എസ്‌ജെഎം വായനശാല ആൻഡ് ദേശീയ ഗ്രന്ഥാലയത്തിലെ ഒട്ടുമിക്ക പുസ്തകങ്ങളും വായിച്ചുതീർത്തു. ചെറുപ്പംമുതലേ തുടങ്ങിയതാണ്‌ വായന. കർഷകത്തൊഴിലാളിയായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതോടൊപ്പം വായനയ്‌ക്കും സമയം നൽകി. സമകാലിക പ്രസിദ്ധീകരണങ്ങളും വനജാക്ഷിയമ്മയുടെ വായനയിൽ ഉൾപ്പെടും. വായനയിലെ പ്രചോദനം കുടുംബം കണ്ടക്കൈ കൃഷ്ണവിലാസം എഎൽപി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്നു ഭർത്താവ് ഇ കെ വി നാരായണൻ. വായനശാല പ്രവർത്തകനുമാണ്. മക്കളിൽ ഒരാളൊഴികെ അധ്യാപകർ. സഹോദരങ്ങളും അധ്യാപകരാണ്. ഇവരും വനജാക്ഷിയമ്മയുടെ വായനയ്‌ക്ക്‌ പലപ്പോഴും പ്രചോദനമായി. കുറച്ചുനാൾ മുന്നേവരെ വീട്ടിൽനിന്ന്‌ കാൽനടയായാണ് വായനശാലയിലെത്തിയിരുന്നത്‌. വായനശാലയിലെ എല്ലാ പ്രവർത്തനങ്ങളിലും ഇടപെടാറുമുണ്ട്‌. പുതുതലമുറയെ വായനശാലയിൽ സജീവമാക്കുന്നതിലും പങ്കാളിയാകും. പ്രായാധിക്യംമൂലം നിലവിൽ വായനശാലയിലെത്താൻ കഴിയാറില്ലെങ്കിലും ലൈബ്രേറിയന്റെ സഹായത്താൽ പുസ്തകങ്ങൾ വീട്ടിലെത്തിച്ച് വായന തുടരുന്നു. കണ്ടക്കൈ എസ്‌ജെഎം വായനശാല ആൻഡ് ദേശീയ ഗ്രന്ഥാലയം വായന പക്ഷാചരണത്തോടനുബന്ധിച്ച് വനജാക്ഷിയമ്മയെ ആദരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home