വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന ; ‘കാണാതായവർ’ എന്ന വിഭാഗത്തിൽപ്പെട്ടവർ 
ആരാണെന്നും ഏത്‌ മണ്ഡലത്തിലുള്ളവരാണെന്നും 
പുറത്തുവിട്ടിട്ടില്ല

print edition ഒരുലക്ഷം പേർ പുറത്താകും ; ഫോം കിട്ടാത്തവർ ആശങ്കയിൽ

Enumaration Form FAQ
വെബ് ഡെസ്ക്

Published on Nov 22, 2025, 03:18 AM | 1 min read


തിരുവനന്തപുരം

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ സംസ്ഥാനത്ത്‌ 1,01,856 പേരെ കണ്ടെത്താനായില്ലെന്ന്‌ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ. ഇത്രയുംപേരെ പട്ടികയിൽനിന്ന്‌ നീക്കും. ഇ‍ൗ വോട്ടർമാരുടെ താമസസ്ഥലം പരിശോധിച്ചുറപ്പിക്കാനായില്ലെന്നും ചിലർ മരണപ്പെട്ടെന്നും ഇരട്ടവോട്ട്‌ ഉണ്ടെന്നുമാണ്‌ കമീഷൻ പറയുന്നത്‌. എന്നാൽ, ‘കാണാതായവർ’ ആരാണെന്നും ഏത്‌ മണ്ഡലത്തിലുള്ളവരാണെന്നുമുള്ള കണക്ക്‌ പുറത്തുവിട്ടിട്ടില്ല. പട്ടികയിൽ തുടരാൻ അർഹതയുള്ളവർ ഇ‍ൗ കൂട്ടത്തിലില്ലെന്ന്‌ ഉറപ്പുവരുത്താൻ പ്രത്യേക പദ്ധതിയുമില്ല.


സംസ്ഥാനത്ത്‌ ആയിരക്കണക്കിനുപേർക്ക്‌ ഇനിയും ഫോം കിട്ടാനുണ്ട്‌. ബിഎൽഒമാരെ വിവരമറിയിച്ചിട്ടും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന്‌ വോട്ടർമാർ പരാതിപ്പെടുന്നു.

കണ്ടെത്താൻ കഴിയാത്തവരുടെ ബൂത്ത്‌– മണ്ഡലതല കണക്ക്‌ പുറത്തുവിടണമെന്നാണ്‌ ജനങ്ങളുടെയും പാർടികളുടെയും ആവശ്യം. വോട്ടർ പട്ടികയിൽ തുടരാൻ അർഹതയുള്ള ആരും ‘കണ്ടെത്താൻ കഴിയാത്തവരുടെ’ കൂട്ടത്തിൽ ഇല്ലെന്ന്‌ ഉറപ്പുവരുത്താനാകണം.


എന്നാൽ, കണക്കുകൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും തുടർന്ന്‌ ബിഎൽഒ – ബിഎൽഎ യോഗംചേർന്ന്‌ ഇക്കാര്യം വിലയിരുത്തണമെന്നുമാണ്‌ സിഇഒയുടെ വാദം. വെള്ളി വൈകിട്ടുവരെ 19,90,178 പേരുടെ വിവരം ഡിജിറ്റൈസ് ചെയ്തു. ഓൺലൈനായി 45249 പേർ ഫോം സമർപ്പിച്ചു. 100 ശതമാനം ഡിജിറ്റൈസേഷൻ പൂർത്തീകരിച്ച ബിഎൽഒമാരുമായി സിഇഒ യോഗംചേർന്നു. ഫോം സ്വീകരിക്കുന്നതിനും അപ്‌ലോഡ് ചെയ്യുന്നതിനുമായി ‘കളക്‌ഷൻ ഹബ്ബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home