print edition ഈ ചിരി പടരും ; 62 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ എത്തിത്തുടങ്ങി

ചിരികൾ പകർത്തിയത് / ജി പ്രമോദ് / ജഗത് ലാൽ /സുരേന്ദ്രൻ മടിക്കെെ /ബിനുരാജ് /ജിഷ്ണു പൊന്നപ്പൻ/എം എസ് ശ്രീധർ ലാൽ
നിർമല സ്‌നേഹം നിറഞ്ഞുനിൽപ്പാണ് ചുറ്റിലും. അമ്മമാർ ഉള്ളുതുറന്ന് ചിരിക്കുന്നു. അരികത്തുകൂടുന്ന പേരക്കുട്ടികളുടെ കണ്ണുകളിൽ അതു മിന്നിത്തിളങ്ങുന്നു. ജീവിതമാകെ പടവെട്ടിയ മനുഷ്യർക്ക് വിശ്രമജീവിതത്തിൽ അഭിമാനത്തോടെ ഏറ്റുവാങ്ങാൻ സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷനെത്തി. തുടർഭരണത്തിന്റെ മികവ് സ്വന്തം ജീവിതത്തെ തൊടുന്നതിന്റെ സാന്ത്വനം അവരറിയുന്നുണ്ട്. മാസങ്ങളോളം പെൻഷൻ നൽകാതെ ഇറങ്ങിപ്പോയ യുഡിഎഫിന്റെ ഭരണം അവർ മറന്നിട്ടില്ല. വാക്കുപാലിച്ച്, കുടിശ്ശിക തീർത്ത് രണ്ടായിരത്തിലെത്തിച്ച എൽഡിഎഫിനെ അവർ വിശ്വസിക്കുന്നുണ്ട്. ജീവിതാനുഭവങ്ങളുടെ പകൽവെളിച്ചത്തിൽ പാകംവന്ന മനുഷ്യരുടെ തിരിച്ചറിവിനുമുന്നിൽ നുണപ്രചാരണങ്ങളുടെ മുനയൊടിയും.

കൊല്ലം കടപ്പാക്കട കരുമ്പാലിൽ ഓമനയും ഭിന്നശേഷിക്കാരിയായ മകൾ ജയകുമാരിയും
പ്രവൃത്തിയിലൂടെയാണ് ജീവിതങ്ങളെ തൊടേണ്ടത് : പിണറായി വിജയൻ
പെൻഷൻ 600 രൂപയിൽനിന്നും 1600ലേക്ക് ഉയർത്തി കഴിഞ്ഞ എൽഡിഎഫ് സർക്കാർ കരുത്തേകിയ പദ്ധതി ഇന്ന് ഓരോ ഗുണഭോക്താവിനും മാസം 2000 രൂപ എന്ന ചരിത്രനേട്ടത്തിലാണ്. 62 ലക്ഷത്തോളം മനുഷ്യർക്കാണ് ആശ്വാസം ലഭിക്കുന്നത്. വാക്കുകളിലല്ല കരുതൽ വേണ്ടത്, മറിച്ച് പ്രവൃത്തിയിലൂടെയാണ് അതു ജീവിതങ്ങളെ തൊടേണ്ടത് എന്നു കരുതുന്ന സർക്കാരാണിത്. ഓരോ പൗരനും തലയുയർത്തി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ഏറെ സന്തോഷം : കെ എൻ ബാലഗോപാൽ
ധനമന്ത്രിയെന്ന നിലയിൽ ഏറെ സന്തോഷം തോന്നിയ നിമിഷമാണിത്. നിലവിലുണ്ടായിരുന്ന ഒരു ഗഡു കുടിശ്ശികയും ഈ മാസത്തെ വർധിപ്പിച്ച പെൻഷൻതുകയും ചേർത്ത് 3600 രൂപയാണ് 62 ലക്ഷം പേരിലേക്ക് എത്തുന്നത്. ഒരാഴ്ചകൊണ്ട് വിതരണം പൂർത്തീകരിക്കാമെന്നാണ് പ്രതീക്ഷ. കേന്ദ്രസർക്കാർ സംസ്ഥാനത്തിനുമുകളിൽ ചുമത്തുന്ന സാമ്പത്തിക ഉപരോധങ്ങളെ നേരിട്ടും അർഹരായവർക്കെല്ലാം ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നുവെന്നതിൽ സർക്കാരിന് അഭിമാനമാണ്.








0 comments