print edition 7200 രൂപ വീട്ടിലെത്തി ; കുഞ്ചി ഹാപ്പി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
വേണു കെ ആലത്തൂർ

Published on Nov 22, 2025, 02:49 AM | 1 min read


പാലക്കാട്‌

കുടിശ്ശികയടക്കം 7,200 രൂപ വീട്ടിലെത്തിയ സന്തോഷത്തിലാണ്‌ ​കണ്ണാടി പൂവ്വക്കോട്‌ 75 വയസ്സുകാരിയായ കുഞ്ചി. അസുഖബാധിതയായി വീട്ടിലിരിക്കുന്ന കുഞ്ചിയുടെ ഏക ആശ്രയം പെൻഷനാണ്‌. വെള്ളിയാഴ്‌ച പകൽ 12ന്‌ കണ്ണാടി സർവീസ്‌ സഹകരണ ബാങ്കിലെ പെൻഷൻ വിതരണ ഏജന്റായ എം ദേവിയാണ്‌ കുഞ്ചിക്കും സഹോദര ഭാര്യ തങ്കമണിക്കും പെൻഷനെത്തിച്ച്‌ നൽകിയത്‌. അയൽവാസിയായ നബീസക്കും പെൻഷൻ കിട്ടി.


സഹോദരൻ വേലായുധൻ മരിച്ചതോടെ തങ്കമണിയുടെയും രണ്ട്‌ മക്കളുടേയും കൂടെയാണ്‌ കുഞ്ചി താമസം. ഇത്തവണ ഇവരുടെ കുടുംബത്തേക്ക്‌ എത്തിയത്‌ 7,200 രൂപയാണ്‌. ‘ഞങ്ങൾക്കിത്‌ ധാരാളമാണ്‌’. കുഞ്ചിയും തങ്കമണിയും പറയുന്നു. അയൽവാസി നബീസയുടെ ഭർത്താവ്‌ അസനാർ നാല്‌ വർഷം മുന്പ്‌ മരിച്ചതോടെ അവർക്കും ക്ഷേമപെൻഷൻ ഏറെ ആശ്വാസമാണ്‌. മകനും കുടുംബത്തോടൊപ്പവുമാണ്‌ നബീസ താമസിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home