കടമക്കുടിയുടെ മനസ്സറിഞ്ഞ മേരി


ശ്രീരാജ് ഓണക്കൂർ
Published on Nov 22, 2025, 03:00 AM | 1 min read
കൊച്ചി
കടമക്കുടിയുടെ മനസ്സറിയുന്ന മേരി വിൻസെന്റിന് ചേരാനല്ലൂരുകാരുടെ സ്‌നേഹത്തിൽ പൊതിഞ്ഞ വരവേൽപ്പ്. ജില്ലാപഞ്ചായത്ത് കടമക്കുടി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മേരി വിൻസെന്റിനെ വെള്ളിയാഴ്‌ച വരവേറ്റത് ജന്മനാടും പരിസരപ്രദേശങ്ങളുമായിരുന്നു.
ജന്മനാടായ ബ്ലായിക്കടവിനടുത്തുള്ള ചേരാനല്ലൂർ കച്ചേരിപ്പടിയിലെത്തിയപ്പോൾ ഓട്ടോറിക്ഷ തൊഴിലാളികൾ കുശലം പറയാനെത്തി. ഓട്ടോ സ്‌റ്റാൻഡിലെ രൂപേഷും നിസാറും സാബുവും ഷൈജുവും രഞ്‌ജിത്തും രാജേഷുമെല്ലാം നാട്ടുകാരിയോട് തെരഞ്ഞെടുപ്പ് വിശേഷം തിരക്കി. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റായ മേരി വിൻസെന്റിനുതന്നെയാണ് വോട്ടെന്ന് ഓട്ടോത്തൊഴിലാളികൾ പറഞ്ഞു.
ചേരാനല്ലൂർ സഹകരണ ബാങ്കിലെത്തിയപ്പോൾ സഹകാരികളും ജീവനക്കാരുമെല്ലാം പരിചിതർ. ജില്ലാപഞ്ചായത്തിലെ പുതിയ ഡിവിഷനായ കടമക്കുടിയിലേക്ക് മത്സരിക്കുന്ന മേരിക്ക് എല്ലാ സ്ഥലങ്ങളിലും ലഭിക്കുന്ന സ്വീകാര്യത, പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടപ്പാക്കിയ വികസപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. വൈകിട്ട് വാലത്ത് നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനിലും സ്ഥാനാർഥി പങ്കെടുത്തു. കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്തുകൾ മുഴുവനും മുളവുകാട് പഞ്ചായത്തിലെ പൊന്നാരിമംഗലം, ഏഴിക്കര പഞ്ചായത്തിലെ ചാത്തനാട് എന്നിവയും ചേർന്നതാണ് ഡിവിഷൻ.








0 comments