പി മനോഹരന് സ്വീകരണം

കണ്ണൂർ
സർവീസിൽനിന്ന് വിരമിച്ച ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി പി മനോഹരന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ സ്വീകരണം നൽകി. ബിഎസ്എൻഎൽഇയു, എൻഎഫ്പിഇ, എഐബിഡിപിഎ, എഐപിആർപിഎ, സിജിപിഎ, കോൺഫഡേറേഷൻ സംഘടനകളുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉപഹാരം സമർപ്പണം നടത്തി. ബിഎസ്എൻഎൽഇയു സർക്കിൾ സെക്രട്ടറി എം വിജയകുമാർ ഷാൾ അണിയിച്ചു. ടി വി രാജേഷ് അധ്യക്ഷനായി. പി മനോഹരൻ ഐആർപിസിക്ക് നൽകിയ ധനസഹായം ചെയർമാൻ എം പ്രകാശൻ ഏറ്റുവാങ്ങി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസെക്രട്ടറി പി കെ ശ്യാമള, സിഐടിയു ജില്ലാ ട്രഷറർ അരക്കൻ ബാലൻ, എഐബിഡിപിഎ സർക്കിൾ പ്രസിഡന്റ് കെ മോഹനൻ, എഐപിആർപിഎ ജില്ലാസെക്രട്ടറി പുതിയടവൻ നാരായണൻ, എൻഎഫ്പിഇഎ സംസ്ഥാന അസി. സെക്രട്ടറി എ പി സുജികുമാർ, സിജിപിഎ ജില്ലാ സെക്രട്ടറി കെ എം വി ചന്ദ്രൻ, കെ ബാഹലേയൻ, അനു കവിണിശേരി, സി പി ശോഭന, പി പി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പി വി രാമദാസൻ സ്വാഗതം പറഞ്ഞു.









0 comments