കലയുടെ വിരുന്നൊരുക്കി ‘എന്റെ കേരളം’

കണ്ണൂർ
ജില്ലാ ആസ്ഥാനത്ത് കാലവിരുന്നൊരുക്കി എന്റെ കേരളം പ്രദർശന–- വിപണന മേള. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശനത്തിന്റെ പ്രധാന വേദിയിൽ ഞായറാഴ്‌ച കലാപരിപാടികൾ പുനരാരംഭിച്ചപ്പോൾ നൂറുകണക്കിനാളുകളാണ് ആസ്വദിക്കാനെത്തിയത്. പാട്ടും നൃത്തവും വിരുന്നൊരുക്കിയ ആഹ്ലാദ സായാഹ്നത്തിൽ താളംപിടിച്ചും നൃത്തം ചെയ്‌തും ജനം ഒപ്പംകൂടി. സമഗ്രശിക്ഷാ കേരളം കണ്ണൂർ രാഗലയം കൂട്ടുകാരുടെ ഗാനമാലികയോടെയായിരുന്നു തുടക്കം. സിറ്റി പൊലീസ് ഡിഎച്ച്‌ക്യു റസിഡന്റ്‌സ് അസോസിയേഷൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസിനും വിനിതാ പൊലീസ് ഓഫീസർമാരുടെ സിനിമാറ്റിക് ഡാൻസിനും നിലയ്‌ക്കാത്ത കൈയടി. ഷൈൻ വെങ്കിടങ്ങ് നയിച്ച ഗാനമേളയിൽ ലയിച്ച് ആടിപ്പാടാൻ ആസ്വാദകരുടെ മത്സരം. തിങ്കൾ വൈകിട്ട് ഏഴിന് പ്രസീത ചാലക്കുടി പതിഫോക്ക് ബാൻഡ് അവതരിപ്പിക്കും. ചൊവ്വാഴ്ച വൈകിട്ട് ഏഴിന് റാസ നയിക്കുന്ന റൂഹ് രംഗ് മെഹ്ഫിൽ. സമാപനദിവസമായ ബുധൻ വൈകിട്ട് പന്തളം ബാലൻ നയിക്കുന്ന മെഗാ ഗാനമേള.









0 comments