പി എം അഖിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്

കണ്ണൂർ
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി പി എം അഖിലിനെ തെരഞ്ഞെടുത്തു. മുൻ ഇന്റർ കോളേജിയറ്റ് ബാഡ്‌മിന്റൺ ടീമംഗമായ അഖിൽ പിണറായി സ്വദേശിയാണ്. 2025– 30 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പാണ് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്നത്. കണ്ണൂർ സഹകരണ അസി. രജിസ്ട്രാർ ടി ജി രാജേഷ് കുമാർ റിട്ടേണിങ്ങ് ഓഫീസറായി. വൈസ് പ്രസിഡന്റായി കേരള ഫുട്ബോൾ അസോസിയേഷൻ നിർവാഹക സമിതി അംഗവും കണ്ണൂർ താണ സ്വദേശിയുമായ എ കെ ഷെരീഫിനെയും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധിയായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കായിക വിഭാഗം മേധാവിയും മുൻ അത്‌ലറ്റും എടയന്നൂർ സ്വദേശിയുമായ ഡോ. പി പി ബിനീഷിനെയും തെരഞ്ഞെടുത്തു. നാല് എംഎൽഎമാർ ഉൾപ്പെടെ സംസ്ഥാന സർക്കാർ നിർദേശിച്ച 16 പേരും കലക്ടർ നാമനിർദേശംചെയ്ത ആറുപേരും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴുപേരും അംഗീകൃത കായിക സംഘടനകളിൽനിന്നുള്ള 39 പേരുമാണ് വേട്ടർമാരായി ഉണ്ടായിരുന്നത്.









0 comments