അധ്യാപനം സാമൂഹ്യ ഉത്തരവാദിത്തം: ബാലാവകാശ കമീഷൻ

കണ്ണൂർ
അധ്യാപനത്തെ ജോലി എന്നതിലുപരി മെച്ചപ്പെട്ട സമൂഹ സൃഷ്ടിക്കായുള്ള ഉത്തരവാദിത്തമായി അധ്യാപകർ കാണണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ കെ വി മനോജ്കുമാർ. ജില്ലയിലെ ഹൈസ്‌കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച അധ്യാപക പരിശീലനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ, മാനസികപ്രശ്‌നങ്ങൾ മാത്രമല്ല വിദ്യാർഥികൾ നേരിടുന്നത്. വിദ്യാർഥികളെയും അവർ നേരിടുന്ന പ്രശ്‌നങ്ങളെയും അറിഞ്ഞുപെരുമാറുന്ന നിലയിലേക്ക് അധ്യാപകർ മാറണം. കുട്ടികളുടെ അന്തസ്സിന് കോട്ടംവരുത്തുന്ന പ്രവൃത്തികൾ ഉണ്ടാകരുത്. അവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിഡിഇ ഡി ഷൈനി അധ്യക്ഷയായി. ഡോ. എഫ് വിൽസൺ, നിഖിത വിനോദ്, പി കെ ദിൻരാജ് എന്നിവർ ക്ലാസെടുത്തു.









0 comments