വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി

തദ്ദേശ  തെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ 
ആദ്യഘട്ട പരിശോധന  കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിൽ നടക്കുന്നു
വെബ് ഡെസ്ക്

Published on Aug 02, 2025, 03:00 AM | 1 min read

കണ്ണൂർ

ജില്ലയിലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ്എൽസി) തുടങ്ങി. കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിലാണ് പ്രത്യേകം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. 23വരെ കണ്ണൂർ താലൂക്ക് ഓഫീസ് വളപ്പിലെ ഇലക്ഷൻ വെയർ ഹൗസിന് സമീപം പ്രത്യേകം സജ്ജീകരിച്ച ഹാളിലും കണ്ണൂർ കോർപ്പറേഷന്റെ പുഴാതി സോണൽ ഓഫീസിലെ ഇലക്ഷൻ വെയർഹൗസിലുമായി പരിശോധന തുടരും. ജില്ലയിൽ 3611 കൺട്രോൾ യൂണിറ്റുകൾ, 9703 ബാലറ്റ് യൂണിറ്റുകൾ എന്നിവയാണ് പരിശോധിക്കാനുള്ളത്. ഇവിഎം നിർമാതാക്കളായ ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ട് എൻജിനിയർമാർ സാങ്കേതിക സഹായം നൽകുന്നു. അംഗീകൃത രാഷ്ട്രീയ പാർടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന. കലക്ടറുടെ ചുമതലയിൽ നടക്കുന്ന എഫ്എൽസി പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് തദ്ദേശ വകുപ്പ് അസി. ഡയറക്ടർ ടി വി സുഭാഷിനെ ചാർജ് ഓഫീസറായി നിയോഗിച്ചു. 92 ഉദ്യോഗസ്ഥരെയാണ് പരിശോധനകൾക്കായി നിയോഗിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home