യുവജന കമീഷൻ പ്രവർത്തനോദ്ഘാടനം

മാവിലായി
സംസ്ഥാന യുവജന കമീഷൻ 2025–- - 26 വർഷത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മാവിലായി എ കെ ജി കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിൽ ചെയർമാൻ എം ഷാജർ നിർവഹിച്ചു. യുവജന കമീഷൻ ജില്ലാ കോ ഓഡിനേറ്റർ കെ നിമിഷ അധ്യക്ഷയായി. എ കെ ജി സഹകരണ ആശുപത്രി പ്രസിഡന്റ് പി പുരുഷോത്തമൻ, ജില്ലാ പഞ്ചായത്തംഗം കെ വി ബിജു എന്നിവർ മുഖ്യാതിഥികളായി. യുവജന കമീഷൻ ജില്ലാ കോ ഓഡിനേറ്റർ വൈഷ്ണവ് മഹീന്ദ്രൻ, കോളേജ് പ്രിൻസിപ്പൽ ഡോ. കാമരാജ്, കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി ജയരാജൻ, യുവജന കമീഷൻ അംഗം ഷജീറ, കോളേജ് യൂണിയൻ ചെയർമാൻ ആദിൽ എന്നിവർ സംസാരിച്ചു. മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള സെമിനാറിൽ മിസ്സ് സൗത്ത് ഇന്ത്യയും നാലുതവണ മിസ്സ് കേരളയും ഫിറ്റ്നസ്സ് ട്രെയിനറുമായ വി സന്ധ്യ വിഷയം അവതരിപ്പിച്ചു. തുടർന്ന് സൂംബ നൃത്തവും അരങ്ങേറി.









0 comments