അറിയാം കൃഷിയിടത്തിലെ ഡ്രോൺ സാധ്യത

കണ്ണൂർ
എന്റെ കേരളം പ്രദർശന നഗരിയിലെ തീം പവലിയനിൽ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാൾ ഡിജിറ്റൽ അഗ്രികൾച്ചർ മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കാനുള്ള പഠനകേന്ദ്രംകൂടിയായി. കൃഷിയിടത്തിൽ ഡ്രോണുകളുടെ സാധ്യതകളെക്കുറിച്ച് കർഷകർക്കും പൊതുജനങ്ങൾക്കുമിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഡ്രോൺ പ്രവർത്തനം അടുത്തറിയുന്നതിനും ലൈവ് ഡെമോൺസ്ട്രഷനുണ്ട്. കേരള ഗ്രോ ഉൽപ്പന്നങ്ങളുടെയും മില്ലറ്റ് ഉൽപ്പന്നങ്ങളുടെയും പ്രദർശനവും കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്ന കതിർ ആപ്പ് രജിസ്‌ട്രേഷന്റെ ഹെൽപ് ഡെസ്‌ക്കും വിവിധ ഫ്ലാഗ്ഷിപ് പദ്ധതികളെക്കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡസ്‌ക്കും പ്രവർത്തിക്കുന്നു. വിളകളിലെ രോഗകീട നിയന്ത്രണം സംബന്ധിച്ച സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്ന ക്രോപ്പ് ഹെൽത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടർ സേവനവും സ്റ്റാളിലുണ്ട്. 1500 ചതുരശ്ര അടിയിൽ നടീൽ വസ്തുക്കളുടെയും കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും പ്രദർശനത്തിനും വിപണനത്തിനുമുള്ള സ്‌റ്റാളും പ്രവർത്തിക്കുന്നു.









0 comments