ഗോത്രവനിതകള്‍ക്ക് 
ഉല്ലാസ യാത്രയൊരുക്കി ഡിടിപിസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2025, 03:00 AM | 1 min read

കണ്ണൂര്‍ കാടിനെ തൊട്ടറിഞ്ഞ ഗോത്ര വനിതകള്‍ക്കും കുട്ടികള്‍ക്കുമായി ഉല്ലാസ യാത്രയൊരുക്കി ഡിടിപിസി. നാടിന്റെ മനോഹാരിതയും പ്രകൃതിയുടെ ആസ്വാദനവും അറിവിന്റെ പുതുലോകവും തുറന്നുനല്‍കുന്നതായിരുന്നു യാത്ര. കേരള മഹിളാ സമഖ്യയുടെ സഹകരണത്തോടെ ഇരിട്ടി ജബ്ബാര്‍ക്കടവ് കൂളിപ്പാറ, ആക്കപ്പറമ്പ്, പുന്നാട് മഠംപറമ്പ്, ചാവശേരി ടൗണ്‍ഷിപ്പ് ഉന്നതികളില്‍നിന്നുള്ള മഹിളാ സമഖ്യ ഗോത്ര വനിതാസഭ കൂട്ടായ്മയിലെ അംഗങ്ങള്‍ക്കാണ് ഉല്ലാസയാത്ര ഒരുക്കിയത്. പറശ്ശിനിക്കടവ്, സ്നേക്ക്‌ പാര്‍ക്ക്, സെന്റ് ആഞ്ചലോസ് കോട്ട, ലൈറ്റ് ഹൗസ്, ലൈറ്റ് ഹൗസ് മ്യൂസിയം, അറക്കല്‍ കെട്ട് മ്യൂസിയം, പയ്യാമ്പലം സീ പാത്ത് വേ എന്നിവ സന്ദര്‍ശിച്ച സംഘം പയ്യാമ്പലം ബീച്ചിലെ സുന്ദര തീരം കണ്ടാണ് മടങ്ങിയത്. തുടര്‍ന്ന് ഇവര്‍ക്കായി കലക്ടറുടെ ക്യാമ്പ് ഓഫീസില്‍ സ്വീകരണവുമൊരുക്കി.



deshabhimani section

Related News

View More
0 comments
Sort by

Home