കേൾക്കണോ പ്രിയ കൂട്ടരേ

കണ്ണൂർ
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ പ്രസീത ചാലക്കുടിയുടെ തൃശൂർ പതി ഫോക് ബാൻഡ് നാടൻപാട്ട് ആസ്വാദകരെ ആവേശത്തിലാക്കി. ഇരുപതുപേരടങ്ങുന്ന തൃശൂർ പതി ഫോക് ബാൻഡ് നയിച്ച സംഗീത നിശയാണ് പ്രേക്ഷക മനസ്സിൽ നാടൻപാട്ടിന്റെ ആവേശം തീർത്തത് . മധ്യകേരളത്തിന്റെ മണ്ണിൽനിന്ന് മുളച്ച അനുഷ്ഠാനകലാരൂപങ്ങളെ കോർത്തിണക്കി നാടൻപാട്ടിനെ, അതിന്റെ മനോഹാരിതയോടൊപ്പം പാശ്ചാത്യവാദ്യങ്ങളെ ഉപയോഗിച്ച് ആധുനിക താളത്തിലേക്ക് ലയിപ്പിച്ചാണ് പരിപാടി അരങ്ങേറിയത്. മണിക്കൂറുകൾ നീണ്ട സംഗീത- ദൃശ്യ വിരുന്നിന് കാണികളുടെ നിലക്കാത്ത കൈയടിയായിരുന്നു.









0 comments