ഏത് സ്‌റ്റേജിലും --എംസിസിയാണ് നല്ലത്

പി ദിനേശൻ
Published on May 07, 2025, 03:00 AM | 6 min read
തലശേരി
‘‘സാധാരണ ആശുപത്രികളിൽനിന്ന് തീർത്തും വ്യത്യസ്‌തമാണ് മലബാർ ക്യാൻസർ സെന്ററിലെ അന്തരീക്ഷം. രോഗികളെ ചേർത്തുപിടിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരും. നല്ല പെരുമാറ്റവും കരുതലും. അത്യാധുനിക രോഗ നിർണയ സംവിധാനങ്ങൾ. ഇതുപോലൊരു സ്ഥാപനം സർക്കാർ മേഖലയിൽ ഉണ്ടെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം’’. എംസിസിയിൽനിന്ന് രോഗമുക്തിനേടിയ കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലെ എപ്പിഡമോളജിസ്‌റ്റ് ഫ്ലോറി ജോസഫ് പറയുന്നു. അസുഖത്തെ പതറാതെ, പുഞ്ചിരിയോടെ നേരിടാൻ കരുത്തായത് തലശേരി എംസിസിയാണെന്നത് ഫ്ലോറി ജോസഫിന്റെ ജീവിതം സാക്ഷ്യം. മൂന്ന് വർഷംമുമ്പാണ് സ്വയം രോഗനിർണയം നടത്തിയത്. സ്‌കാനിങ്ങിൽ സ്‌തനാർബുദം സെക്കൻഡ് സ്‌റ്റേജാണെന്ന് ഉറപ്പിച്ചു. തുടക്കത്തിൽ പ്രയാസമുണ്ടായെങ്കിലും ധൈര്യത്തോടെ നേരിടാൻ തീരുമാനിച്ചു. മറ്റെവിടെയും പോകാതെ നേരെ എംസിസിയിലേക്ക്. ആഗസ്‌ത് അവസാനം ശസ്‌ത്രക്രിയ നടത്തി ഒക്‌ടോബറോടെ കീമോതെറാപ്പി തുടങ്ങി. 21 ദിവസത്തെ ഇടവേളകളിൽ ആറ് കീമോ. വേദനയുടെ കഠിനകാലത്തിലൂടെ കടന്നുപോയ ദിനങ്ങൾ. രണ്ടാമത്തെ കീമോ കഴിഞ്ഞ് മുടി കൊഴിഞ്ഞുതുടങ്ങിയതോടെ മൊട്ടയടിച്ചു. ഒമ്പത് ഹോർമോൺ തെറാപ്പിക്കുശേഷം റേഡിയേഷൻ. ദിവസവും ട്രെയിനിൽ പോയാണ് 20 റേഡിയേഷനും ചെയ്‌തത്. ചികിത്സയ്‌ക്കൊപ്പം ഓഫീസിലും പോയിത്തുടങ്ങി. സങ്കടങ്ങളെല്ലാം ചിരിയിൽ മായ്‌ച്ചാണ് ചികിത്സയെ അഭിമുഖീകരിച്ചത്. എട്ടാം ക്ലാസുകാരിയായ മകളെ രോഗവിവരം അറിയിച്ചപ്പോൾ അവൾ ചോദിച്ച ഒരു ചോദ്യമുണ്ട്. അമ്മേ, അപകടമൊന്നുമല്ലല്ലോ, അസുഖമല്ലേ? ചികിത്സിക്കാലോ എന്ന്. ജയിൽ വകുപ്പിൽ കോഴിക്കോട് റീജണൽ വെൽഫേർ ഓഫീസറായ ഭർത്താവ് ശിവപ്രസാദും അവധിയെടുത്ത് ഒപ്പം ചേർന്നു. ജില്ല മെഡിക്കൽ ഓഫീസിലെ സഹപ്രവർത്തകരും രോഗാവസ്ഥയെ തരണം ചെയ്യാൻ കട്ടയ്‌ക്ക് കൂടെനിന്നു. എംസിസിയിൽ അഡ്‌മിനിസ്‌ട്രേട്ടീവ് ഓഫീസറായ സുഹൃത്ത് അനിത തയ്യിലിന്റെ പിന്തുണയും മറക്കാനാവില്ല. നമ്മൾ പലരും കാണാത്ത ലോകമാണ് എംസിസിയുടേത്. കാത്തുനിൽപ്പിന്റെ ഇടവേളകളിൽ രോഗികളുമായി സംസാരിക്കുമായിരുന്നു. അതിൽനിന്ന് മനസ്സിലാക്കിയ ഒരു കാര്യം നമ്മൾ പലരും അവസാന ഘട്ടത്തിലാണ് എംസിസിയിൽ ചികിത്സ തേടിയെത്തുന്നതെന്നാണ്. രോഗം നേരത്തെ കണ്ടെത്തി എംസിസിപോലുള്ള സ്ഥാപനങ്ങളിൽ എത്തിയാൽ അർബുദവും സാദാ അസുഖം മാത്രം. സാന്ത്വനം പകർന്ന് കൂടെനിന്ന ഡോക്ടർമാരായ ആദർശ്, പ്രവീൺ, ഗീത എന്നിവരെ മറക്കാനാവില്ല –--ഫ്ലോറി ജോസഫ് പറഞ്ഞു.
എൽഡിഎഫ് റാലി 9ന്
സ്വന്തം ലേഖകൻ
കണ്ണൂർ രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി വെള്ളിയാഴ്‌ച. വൈകിട്ട് നാലിന് കലക്ടറേറ്റ് മൈതാനിയിൽ അരലക്ഷം പേർ അണിനിരക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുമെന്ന് ജില്ലാ കൺവീനർ എൻ ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയെ അടിമുടി മാറ്റിയ ഒമ്പതുവർഷമാണ് പൂർത്തിയാകുന്നത്. പശ്‌ചാത്തല സൗകര്യ വികസനമെന്നതിനപ്പുറത്തേക്ക് കണ്ണൂരിന്റെ സാധ്യതകളെ അടയാളപ്പെടുത്തിയ കാലമാണിത്. പുതിയ കാലത്തിന്റെ സാധ്യതകൾ മനസിലാക്കിയുള്ള പദ്ധതികൾക്കൊപ്പം ജനങ്ങളുടെ അടിയന്തരാവശ്യങ്ങളും പരിഗണിച്ചുള്ള മാസ്‌റ്റർപ്ലാനൊരുക്കാൻ സർക്കാരിന് കഴിഞ്ഞു. ജില്ലാ ആശുപത്രി, -താലൂക്ക് ആശുപത്രികൾ, -തലശേരി ജനറൽ ആശുപത്രി, മാങ്ങാട്ടുപറമ്പ് -അമ്മയും കുഞ്ഞും ആശുപത്രി, -പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ഉണ്ടായ മാറ്റങ്ങൾ ജനങ്ങൾ അനുഭവിച്ചറിയുന്നു. സർക്കാർ കൈത്താങ്ങിൽ നിരവധി സ്‌കൂളുകളാണ് ഹൈടെക് നിലവാരത്തിലേക്ക് ഉയർന്നത്. കണ്ണൂർ വിമാനത്താവളം ഉദ്‌ഘാടനം ചെയ്‌തതിനുപുറമെ അനുബന്ധ സൗകര്യങ്ങളും ഒരുക്കി. മാഹി ബൈപ്പാസ് യാഥാർഥ്യത്തിലെത്തിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്. ദേശീയപാത വികസനം അതിദ്രുതം മുന്നേറുന്നു. മലയോര ഹൈവേ പൂർത്തിയായി. തീരദേശ ഹൈവേ പുരോഗമിക്കുന്നു. കണ്ണൂർ നഗരറോഡ് വികസനത്തിന് 739 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഗെയിൽ പൈപ്പ് ലൈൻ വഴി വീടുകളിൽ പാചകവാതകം എത്തിത്തുടങ്ങി. അഴീക്കൽ പോർട്ട് വികസനത്തിനും അന്താരാഷ്ട്ര ഗ്രീൻഫീൽഡ് തുറമുഖം നിർമിക്കുന്നതിനുമുള്ള പദ്ധതികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. പടിയൂരിലെ അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്, പിണറായിയിലെ എഡ്യുക്കേഷൻ ഹബ്ബ്, തെയ്യം മ്യൂസിയങ്ങൾ, തളിപ്പറമ്പ് സഫാരി പാർക്ക്, പെരളശേരിയിലെ എ കെ ജി മ്യൂസിയം, തലശേരിയിലെയും കണ്ണൂരിലെയും കോടതി കോംപ്ലക്‌സുകൾ, ഫിഷിങ് ഹാർബറുകൾ, ബ്രണ്ണൻ കോളേജിലെയും പരിയാരം മെഡിക്കൽ കോളേജിലെയും തലശേരിയിലെയും കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിലെയും സിന്തറ്റിക് ട്രാക്കുകൾ, മലബാർ ക്യാൻസർ സെന്ററിൽ വിവിധ പദ്ധതികൾ, കിൻഫ്ര ടെക്‌സ്‌റ്റൈൽ പാർക്ക്, ആന്തൂരിൽ വ്യവസായ വികസന പ്ലോട്ട്, കൂത്തുപറമ്പിൽ റീജണൽ അനലറ്റിക്കൽ ലാബ്, പിണറായിയിൽ ജൈവ വൈവിധ്യ പാർക്ക്, കൂത്തുപറമ്പിൽ സ്‌പെഷ്യൽ സബ് ജയിൽ, കൂട്ടുപുഴ അന്തർസംസ്ഥാന പാലം തുടങ്ങിയവ ജില്ലയുടെ മുഖച്ഛായതന്നെ മാറ്റുന്നതാണെന്ന് എൻ ചന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സി പി സന്തോഷ് കുമാർ, പി എസ് ജോസഫ്, കെ സുരേശൻ, ബാബുരാജ് ഉളിക്കൽ, എം ഉണ്ണികൃഷ്‌ണൻ, സി വി എം വിജയൻ, ഇഖ്ബാൽ പോപ്പുലർ, കെ പി അനിൽ കുമാർ, ഷാജി ജോസഫ്, എസ് എം കെ മുഹമ്മദലി എന്നിവരും പങ്കെടുത്തു.
ഒരുക്കം പൂര്‍ത്തിയായി
കണ്ണൂർ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് വ്യാഴാഴ്‌ച പൊലീസ് മൈതാനിയിൽ തുടങ്ങുന്ന എന്റെ കേരളം പ്രദർശന–- വിപണന മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. വകുപ്പുകളുടെ തീം സ്റ്റാളുകളും വിപണന സ്റ്റാളുകളും ക്രമീകരിച്ചു തുടങ്ങി. വൈകിട്ട് അഞ്ചിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യുന്നതോടെ പവിലിയനിലെ സ്റ്റാളുകളിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. ശീതീകരിച്ച പവിലിയനിലാണ് മേള. ഐപിആർഡി, പിഡബ്ല്യുഡി, സെൻട്രൽ ജയിൽ, അസാപ്, സപ്ലൈകോ, എക്സ്സൈസ്, കുടുംബശ്രീ, വനം വകുപ്പ്, ബുക്ക് ഫെയർ, കെൽട്രോൺ, ആയുഷ്, ഹരിത കേരളം മിഷൻ, മ്യൂസിയം തുടങ്ങി സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ എന്നിങ്ങനെ 251 സ്റ്റാളുകളുണ്ട്. സർക്കാരിന്റെ ഒമ്പത് വർഷത്തെ വികസന ക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കും. സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, കിഫ്ബി, കൃഷി, സ്പോർട്സ്, ഐപിആർഡി, കെഎസ്എഫ്ഡിസിയുടെ മിനി തിയറ്റർ, അഗ്‌നിരക്ഷാസേനയുടെ ഡെമോൺസ്ട്രഷൻ തുടങ്ങിയവയാണ് പവിലിയന് പുറത്ത് ഒരുങ്ങുന്നത്. വിവിധ ജില്ലകളിൽനിന്നുള്ള ഭക്ഷണ വൈവിധ്യങ്ങളും മേളയോടനുബന്ധിച്ചുണ്ടാകും. പ്രവേശനം സൗജന്യമാണ്. 14വരെയാണ് പ്രദർശന–- വിപണനമേള. സേവനങ്ങൾ സൗജന്യമായി തത്സമയം എന്റെ കേരളം പ്രദർശന വിപണന മേളയിൽ വകുപ്പുകളും ഏജൻസികളും പൊതുജനങ്ങൾക്ക് സൗജന്യമായി തത്സമയ സേവനങ്ങൾ ഒരുക്കും. ഐടി മിഷൻ, സാമൂഹ്യക്ഷേമം, സിവിൽ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകൾ നേരിട്ട് സേവനം നൽകും. ഐടി മിഷൻ സ്റ്റാളുകളിൽ പുതിയ ആധാർ കാർഡിനും ആധാർ തിരുത്തലുകൾക്കും അവസരമുണ്ടാകും. പുതിയ ആധാർ കാർഡിനായി 18 വയസിന് താഴെയുള്ളവർ ജനന സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ആധാർ കാർഡ് എന്നിവയും 18 വയസിന് മുകളിലുള്ളവർ വോട്ടർ ഐഡി, ഫോട്ടോ പതിച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് എന്നിവയുമായി എത്തണം. കൂടുതൽ രേഖകൾ യുഐഡിഎഐ വെബ്സൈറ്റിൽ ലഭിക്കും. സാമൂഹ്യ ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള സഹായവും ലഭിക്കും. ആധാരത്തിന്റെ ഡിജിറ്റൽ പകർപ്പ് എടുക്കാനും കുടിക്കടം സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനും ഭൂമിയുടെ സർവേ നമ്പർ നൽകിയാൽ ന്യായവില അറിയാനും രജിസ്ട്രേഷൻ വകുപ്പ് സൗകര്യമൊരുക്കും. സ്ഥലങ്ങളുടെയും ആധാരം ഉൾപ്പെടെയുള്ള രേഖകളുടെയും വിവാഹ രജിസ്ട്രേഷനും മറ്റും സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കുന്നതിനും സൗകര്യമുണ്ട്. ആധാരം സ്വയം തയ്യാറാക്കാൻ ഗൈഡ് ലൈനുകൾ സ്റ്റാളിൽ ലഭ്യമാകും. ചിട്ടികൾ വ്യാജമാണോയെന്ന് പരിശോധിക്കാൻ സംവിധാനവുമൊരുക്കും. സാമൂഹ്യക്ഷേമ വകുപ്പിന്റെ സ്റ്റാളുകളിൽ ഭിന്നശേഷിക്കാർക്ക് യുഡിഐഡി, മെഡിക്കൽ കാർഡ് സംബന്ധിച്ച സഹായങ്ങളും സിവിൽ സപ്ലൈസ് സ്റ്റാളുകളിൽ മുൻഗണന, എവൈ റേഷൻ കാർഡുള്ളവർക്ക് ആധാർ മസ്റ്ററിങ് സൗകര്യവും ലഭിക്കും. തൊഴിൽ, വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമം, പട്ടികജാതി, പട്ടികവർഗ ക്ഷേമം തുടങ്ങിയ വകുപ്പുകൾ ഒരുക്കുന്ന കൗണ്ടറുകളിൽ സർക്കാർ പദ്ധതികൾ നേരിട്ടറിയാനും അവസരമുണ്ട്.
തലശേരി
തലശേരിയിൽ 56 കോടി രൂപ ചെലവിൽ ജില്ലാ കോടതി സമുച്ചയം. സ്വപ്‌നപദ്ധതിയായ തലശേരി–-മാഹി ബൈപ്പാസ് യാഥാർഥ്യമായി കൊടുവള്ളിയിൽ 14.75 കോടി ചെലവിൽ റെയിൽവേ മേൽപ്പാലം മലബാർ ക്യാൻസർ സെന്ററിൽ 634 കോടിയുടെ വികസന പദ്ധതി അമ്മയും കുഞ്ഞും ആശുപത്രിക്ക് -56 കോടിയുടെ നിർമാണം തുടരുന്നു ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഗവ. കോളേജിന് 29.40 കോടി രൂപ ചെലവിൽ വികസനം പന്ന്യന്നൂരിൽ ഗവ. ഐടിഐ -6.25 കോടിയുടെ വികസനം ഗവ. സ്‌കൂളുകൾ ഹൈടെക്കായി; വികസനത്തിന് 40 കോടി. തലശേരി ജഗന്നാഥക്ഷേത്രം നവോത്ഥാന മ്യൂസിയത്തിന് 5 കോടി സൗന്ദര്യവൽക്കരണത്തിന് 3 കോടി പൈതൃക–-തീർഥാടന ടൂറിസം വികസനത്തിന് 25 കോടി ഇല്ലിക്കുന്ന് ഗുണ്ടർട്ട് ബംഗ്ലാവിൽ സ്‌റ്റോറിടെല്ലിങ്ങ് മ്യൂസിയം തലശേരി കടൽപ്പാലം പരിസരത്ത് ഫുഡ്‌സ്‌ട്രീറ്റ് ഹാങ്ങിങ് ബ്രിഡ്‌ജ് നിർമാണത്തിന് 18 കോടി പൊന്ന്യത്തങ്കം കളരി മ്യൂസിയത്തിനും അക്കാദമിക്കും ബജറ്റിൽ എട്ടുകോടി തീരദേശ റോഡുകൾ നവീകരിക്കാൻ 15 കോടി ചാലിൽ ഗോപാലപ്പേട്ടയിൽ ഫിംഗർ ജെട്ടി ഫിഷ്‌ലാൻഡിങ് സെന്ററിനും മത്സ്യമാർക്കറ്റിനും 12 കോടി ചൊക്ലി ഒളവിലത്ത് 18 കോടി രൂപ ചെലവിൽ റഗുലേറ്റർ കം ബ്രിഡ്‌ജ് ജലജീവൻ മിഷനിൽ ചൊക്ലി, ന്യൂമാഹി, കതിരൂർ, പന്ന്യന്നൂർ, എരഞ്ഞോളി പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ 197.64 കോടിയുടെ പദ്ധതി.
തളിപ്പറമ്പ്
ഇന്ത്യയിൽ ആദ്യ ഡിജിറ്റൽ സാക്ഷരതാ മണ്ഡലം വിദ്യാർഥികൾക്കും സംരംഭകർക്കും അവസരങ്ങളുടെ ജാലകം തുറന്നിട്ട് എൻജി. കോളേജിൽ ഇന്നവേഷൻ ഹബ് –- ഒരു കോടി ലോ കോളേജ്, സീമെറ്റ് കോളേജ്, കില ക്യാംപസ് തുടങ്ങി കരുത്തുറ്റ ഉന്നത വിദ്യാഭ്യാസമേഖല, സ്‌കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി 45 കോടിയുടെ ജിമ്മിജോർജ് സ്‌മാരക സ്‌പോർട്‌സ് കോംപ്ലക്‌സ് ഉൾപ്പെടെ കില ക്യാംപസിൽ 57 കോടിയുടെ വികസനം. ആന്തൂരിൽ ഷീ ടർഫ്, ധർമശാലയിലും മയ്യിലിലും കുറ്റ്യാട്ടൂരിലും കൊളച്ചേരിയിലും മൈതാനം സൂ സഫാരി പാർക്ക് –-2 കോടി, തെയ്യം മ്യൂസിയം –-1 കോടി, കരിമ്പം ഫാം ടൂറിസം–-1 കോടി, വെള്ളിക്കീൽ ഇക്കോ പാർക്കിലെ കണ്ണാടിപ്പാലമുൾപ്പെടെയുള്ള വികസനം–- 8 കോടി. മൊറാഴ സമരചരിത്ര സ്‌മാരകം തുടങ്ങി വിനോദസഞ്ചാരമേഖലയിലെ വികസനം–- 52 കോടി താലൂക്ക് ആശുപത്രിയിൽ തിയറ്റർ കോംപ്ലക്‌സും ലക്ഷ്യ ബ്ലോക്കും പേവാർഡും –-19.5കോടി മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയിൽ പേവാർഡ് കോംപ്ലക്‌സ്, കാഷ്വാലിറ്റി ബ്ലോക്കുൾപ്പെടെ 15 കോടി നഗരഹൃദയത്തിൽ റവന്യൂ ടവർ 15 കോടി, വിവിധ റോഡുകൾക്ക് ശതകോടികൾ, പാലങ്ങൾക്ക് 50 കോടിയിലേറെ, മയ്യിൽ പൊലീസ് സ്‌റ്റേഷനും (2 കോടി) ഫയർസ്‌റ്റേഷനും ആധുനിക കെട്ടിടം, കിഫ്‌ബി സഹകരണത്തോടെ പറശ്ശിനിക്കടവിന് 28 കോടിയുടെ പദ്ധതി, പറശ്ശിനി പാലം സൗന്ദര്യവൽക്കരണവും പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരവും വെള്ളിക്കീൽ പറശ്ശിനിക്കടവ് ടൂറിസം ഇടനാഴിയും ഉൾപ്പെടെ പറശ്ശിനിക്കുമാത്രം 56 കോടി നഗരഹൃദയത്തിൽ പൊതുജനങ്ങൾക്ക് ഒത്തുചേരാനും ആഘോഷങ്ങൾക്കുമായി ഹാപ്പിനസ് സ്ക്വയർ 2.74 കോടി, തദ്ദേശസ്ഥാപനങ്ങളിൽ രണ്ടരക്കോടിയിൽ ഹാപ്പിനസ് പാർക്കുകൾ, ചെറുപട്ടണങ്ങളെ സൗന്ദര്യവൽക്കരിക്കാൻ ഒന്നേമുക്കാൽ കോടി രൂപയുടെ പദ്ധതി കണക്ടിങ് തളിപ്പറമ്പിലൂടെ 350 ദിവസത്തിൽ മണ്ഡലത്തിലെ 1048 പേർക്ക് തൊഴിൽ.
എംസിസി ഒറ്റനോട്ടത്തിൽ
ട്രീറ്റ്‌മെന്റ് ആൻഡ് അക്കാഡമിക് ബ്ലോക്കും നവീകരിച്ച ലാബുകളും ഓപ്പറേഷൻ തിയറ്ററുകളും –-97.55 കോടി. റോബോട്ടിക് സർജറി–-30 കോടി. 147 റോബോട്ടിക് സർജറി പൂർത്തിയാക്കി. വിപുലീകരിച്ച റേഡിയോ തെറാപ്പി ബ്ലോക്കും നവീകരിച്ച ഒ പിയും ശാസ്‌ത്രക്രിക്ക് മുമ്പുള്ള തലച്ചോറിലെ മുഴകൾ പരിശോധിക്കാനുള്ള 3 ടെസ്‌ല എംആർഐ സ്‌കാൻ–-18.5 കോടി. കിഫ്‌ബി രണ്ടാംഘട്ടത്തിൽ 14 നില കെട്ടിടം. 562.24 കോടി. ഓപ്പറേഷൻ തിയറ്ററുകൾ, വാർഡുകൾ, ഓഫീസ് സംവിധാനം, ഗവേഷണ സംവിധാനം എന്നിവ പുതിയ ബ്ലോക്കിൽ. അസ്ഥി ബലപ്പെടുത്തുന്ന ചികിത്സ നൽകാൻ സഹായിക്കുന്ന ഡെക്‌സാ സ്‌കാനർ –-53.50 ലക്ഷംരൂപ. ഗാലിയം ജനറേറ്റർ –-65ലക്ഷം. ബയോ ഫീഡ്‌ബാക്ക് ഡിവൈസ്. ജലശുദ്ധീകരണ പ്ലാന്റ്. കണ്ണിലെ ക്യാൻസർ ചികിത്സിക്കാനുള്ള ഓക്യുലർ പ്ലാക് ബ്രാക്കി തെറാപ്പി. കിഫ്‌ബി രണ്ടാംഘട്ടത്തിൽ 345 കോടി രൂപയുടെ വികസന പദ്ധതി. വികസനത്തിന്റെ ഭാഗമായി 18 ഏക്കർ സ്ഥലംകൂടി ഏറ്റെടുക്കുന്നു. അഞ്ച് കാർ ടി സെൽ തെറാപ്പി വിജയകരമായി പൂർത്തിയാക്കി. രാജ്യത്ത് കാർ ടി സെൽ തെറാപ്പി നൽകുന്ന രണ്ടാമത്തെ സർക്കാർ സ്ഥാപനം സ്‌റ്റുഡന്റ്‌സ് ഹോസ്‌റ്റൽ–-32 കോടി. ആരോഗ്യമേഖലക്ക് സഹായകമാവുന്ന സ്‌റ്റാർട്ടപ്പുകളെ സഹായിക്കാൻ ഇന്നോവേഷൻ ഇൻകുബേഷൻ നെസ്റ്റ്









0 comments