സെന്റ് മൈക്കിൾസിൽ 38 പെൺകുട്ടികൾ ഒന്നാംക്ലാസിലെത്തി

കണ്ണൂർ
പെൺകുട്ടികളെ പ്രവേശിപ്പിച്ച് ചരിത്രം കുറിച്ച സെന്റ് മൈക്കിൾസ് സ്‌കൂളിൽ ഒന്നാം ക്ലാസിൽ എത്തിയത് 38 പെൺകുട്ടികൾ. 150 വിദ്യാർഥികളാണ് ഒന്നാംക്ലാസിൽ പ്രവേശനം നേടിയത്. കഴിഞ്ഞവർഷമാണ് ആൺകുട്ടികളുടെ വിദ്യാലയമായിരുന്ന സ്‌കൂൾ പെൺകുട്ടികൾക്കുംകൂടി പ്രവേശനം ആരംഭിച്ചത്. കഴിഞ്ഞവർഷം 35 കുട്ടികളാണ് ഒന്നാംക്ലാസിലെത്തിയത്. ഹയർസെക്കൻഡറി ക്ലാസുകളിലും പെൺകുട്ടികളുണ്ട്. നവാഗതരെ സ്വീകരിക്കാൻ വിവിധ പരിപാടികളോടെ പ്രവേശനോത്സവവും നടത്തി.









0 comments