യുദ്ധാനന്തര മുഖവുമായി ‘ഒരു പലസ്തീൻ കോമാളി'

കണ്ണൂർ
യുദ്ധത്തിന് എല്ലായിടത്തും ഒരേമുഖമാണ്. അനാഥത്വത്തിന്റെ, വിശപ്പിന്റെ, സ്‌ത്രീകൾ ശരീരം മാത്രമായി മാറുന്നതിന്റെ ...ഒരേ നിറമാണ് പരന്നൊഴുകുന്ന ചുവന്ന ചോരയുടെ..അത്തരമൊരു കാഴ്‌ചയുടെ അരങ്ങായിരുന്നു പലസ്‌തീൻ കോമാളി. പലസ്‌തീൻ യുദ്ധമുഖത്തെ ഭീകരതയും അതിന്റെ അനന്തര ഫലങ്ങളുടെ നേർകാഴ്ചകളിലും കമാത്തിപുരയിലെ ചൂഷണങ്ങളിലും മാറിമാറി സഞ്ചരിച്ച ‘ഒരു പലസ്തീൻ കോമാളി’ നാടകം പ്രതിസന്ധികൾ ചിരികൊണ്ട് നേരിടണമെന്ന് കാട്ടി. എന്റെ കേരളം വേദിയിൽ അരങ്ങേറിയ മാഹി നാടകപുരയുടെ സമകാലീന പ്രാധാന്യമുള്ള നാടകം പ്രേക്ഷക ഹൃദയങ്ങളുടെ ആഴങ്ങളിലെത്തി. ഗിരീഷ് ഗ്രാമികയുടെ രചനയിൽ അരുൺ പ്രിയദർശനാണ് സംവിധാനം . സിനിമാതാരം നിഹാരിക എസ് മോഹൻ ,ഗീത സുരേഷ്, ഷിജില, രേഷ്മ അനിൽ, മേധ അനിൽ, ഗീതിക സുരേഷ്, നിധിയ സുധീഷ്, സുരേഷ് ചെണ്ടയാട്, പ്രകാശൻ കടമ്പൂര്, ബാലകൃഷ്ണൻ കതിരൂർ, എം സി അശോകൻ , സി എച്ച് പ്രദീപൻ, എൻ കെ പ്രദീപൻ, സാജു പത്മനാഭൻ ,ഷിജു അണിയാരം, സുരേഷ് ബാബു, എൻ സുധിഷ്, ഇബ്നു, അഹൽ ഹഷ്മി, അത്രയ് ഹാഷ്മി എന്നിവരാണ് അഭിനേതാക്കൾ. സവ്യസാചി, വിശ്വൻ അഴിയൂർ, രാജേഷ് എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. മിഥുൻ മലയാളം സംഗീതം നൽകി. ബി ആദർശ്, എസ് ദീപ, അനൂപ് പൂന എന്നിവർ സംഗീത നിയന്ത്രണം നടത്തി.









0 comments