പ്രദർശന മേള ഇന്ന്‌ സമാപിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 14, 2025, 03:00 AM | 1 min read

കണ്ണൂർ

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ്‌ മൈതാനിയിൽ ഒരുക്കിയ എന്റെ കേരളം പ്രദർശന വിപണന മേള ബുധനാഴ്‌ച സമാപിക്കും. സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ വിവരിച്ചും സർക്കാർ ഓഫീസുകളിലെ സേവനങ്ങളെക്കുറിച്ച്‌ സാധാരണക്കാരിൽ അവബോധമുണ്ടാക്കിയും വിലക്കുറവിൽ വിവിധ ഉൽപ്പന്നങ്ങൾ നൽകിയും കണ്ണൂരിന്റെ സായാഹ്നങ്ങൾക്ക്‌ കലാവിരുന്ന്‌ സമ്മാനിച്ചും ജനോപകാരത്തിന്റെ പുതുവഴി തെളിച്ചാണ്‌ മേള സമാപിക്കുന്നത്‌. സ്വയംരക്ഷ, ആരോഗ്യ പരിരക്ഷ, ലഹരിക്കെതിരെ ബോധവൽക്കരണം, വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വിവിധ മത്സരങ്ങൾ തുടങ്ങി എല്ലാ മേഖലയെയും സ്‌പർശിച്ച മേളയിൽ പതിനായിരങ്ങളാണെത്തിയത്‌. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, ടൂറിസം, പൊതുമരാമത്ത്, കൃഷി, ജലസേചനം, കായിക വകുപ്പുകളുടെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും ഉൾപ്പെടെ 251 സ്റ്റാളുകളാണ്‌ മേളയിലുണ്ടായത്‌. സമാപന സമ്മേളനം ബുധൻ വൈകിട്ട് അഞ്ചിന് വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനദാനം നിർവഹിക്കും. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനാകും. പന്തളം ബാലൻ നയിക്കുന്ന ഗാനമേള അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Home