താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം

കണ്ണൂർ കേരള ഗ്രാമീൺ ബാങ്കിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് കേരള ഗ്രാമീൺ ബാങ്ക് ടെമ്പററി എംപ്ലോയീസ് യൂണിയൻ (കെജിബിടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി ) ജില്ലാസെക്രട്ടറി പി എം ശ്രീരാഗ് ഉദ്ഘാടനം ചെയ്തു. കെ പ്രകാശൻ അധ്യക്ഷനായി. ടി ബി വിനോദ് പ്രവർത്തന റിപ്പോർട്ടും കെ പ്രകാശൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എൻ ബാബു, സി പി ഭാനുപ്രകാശ്, പി പി സന്തോഷ് കുമാർ, പി രാജേഷ്, ടി ആർ രാജൻ, ധനേഷ് കുമാർ, ജയരാജൻ, ടി യു സുനിത എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി വി പി കുഞ്ഞിക്കണ്ണനെയും സെക്രട്ടറിയായി ടി ബി വിനോദിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: എം ഡി അനിത (വൈസ് പ്രസിഡന്റ്), അഭിജിത്ത് വിനോദ് (ജോ. സെക്രട്ടറി ), കെ സുധീഷ് (ട്രഷറർ).







0 comments