അവഗണിച്ചെന്ന് നേതാക്കൾ ജോസഫ് വിഭാഗം കളത്തിന് പുറത്ത്

വെള്ളരിക്കുണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ യുഡിഎഫ് പൂർണമായി അവഗണിച്ചതായി ജില്ലാ നേതൃത്വം. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ അവരവർക്ക് ഇഷ്ടമുള്ള സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനമെടുത്തു. യുഡിഎഫ് പരാജയപ്പെടുന്ന സീറ്റ് പോലും അനുവദിക്കാൻ തയ്യാറായില്ല. മുന്പ് നിരവധി വാർഡുകളിൽ കേരള കോൺഗ്രസ് മത്സരിച്ച് വിജയിച്ചിരുന്നു. ഇത്തവണ ഏഴ് പഞ്ചായത്ത് വാർഡും ഒരു മുൻസിപ്പൽ വാർഡും ആവശ്യപ്പെട്ടിട്ടും യുഡിഎഫിലെ മൂന്നാം ഘടകകക്ഷിയായ കേരള കോൺഗ്രസിനെ തഴഞ്ഞു. ഉഭയകക്ഷി ചർച്ച നടത്തിയിട്ടും തീരുമാനം ആകാതെ വന്നപ്പോൾ വിജയ സാധ്യത ഇല്ലാത്ത ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷനെങ്കിലും തരണമെന്ന് അഭ്യർഥിച്ചിട്ടും നൽകാൻ തയ്യാറായില്ല. ഇത് അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ പറഞ്ഞു. യോഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടോമി കുരുവിളാനി അധ്യക്ഷനായി. സക്കറിയാസ് വടവന, നിസാം ഫലാഖ്, ബിനോയ് വള്ളോപ്പള്ളി, ജോയി മാരടിയിൽ, കെ എ സാലു, ബിജു പുതുപ്പള്ളി തകിടിയേൽ, ജോസ് തേക്കുംകാട്ടിൽ, ജോസ് ചിത്രക്കുഴിയിൽ, സെബാസ്റ്റ്യൻ മന്നാറത്തുകുന്നേൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രിൻസ് ജോസഫ് സ്വാഗതം പറഞ്ഞു.








0 comments