യുവതിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ റിമാൻഡിൽ

കാഞ്ഞങ്ങാട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ റിമാൻഡിൽ. തായന്നൂര്‍ സര്‍ക്കാരി ചിലമ്പിട്ടശേരില്‍ സച്ചിന്‍ കുര്യാക്കോസിനെ(35)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തത്. ജോലി കഴിഞ്ഞ് തായന്നൂരില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന സച്ചിന്‍ ബൈക്കില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവതി ഇത് വകയ്‌ക്കാതെ മുന്നോട്ട് നടന്നുപോകുന്പോള്‍ ബലപ്രയോഗത്തിലൂടെ ബൈക്കില്‍ കയറ്റാന്‍ ശ്രമിച്ചു. യുവതി ബഹളം വച്ചതോടെ സച്ചിന്‍ കടന്നുകളയുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത അമ്പലത്തറ പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.








0 comments