എന്നും ഒപ്പമുണ്ട്
 ആൽബി

jilla panchayath

ജില്ലാപഞ്ചായത്ത്‌ വൈപ്പിൻ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി ആൽബി കളരിക്കലിനെ, ഗോശ്രീ ജങ്‌ഷനിലെ പര്യടനത്തിനിടെ വീട്ടമ്മ തലയിൽ കൈവച്ച്‌ അനുഗ്രഹിക്കുന്നു

avatar
പി കെ രവീന്ദ്രൻ

Published on Nov 23, 2025, 03:28 AM | 2 min read

വൈപ്പിൻ


സഹകരണരംഗത്ത്‌ മൂന്ന്‌ പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയവുമായാണ്‌ ജില്ലാപഞ്ചായത്ത്‌ വൈപ്പിൻ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി ആൽബി കളരിക്കൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌.


28 വർഷം ഓച്ചന്തുരുത്ത്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റായിരുന്നു. ബാങ്കിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ആൽബി, പ്രദേശത്ത്‌ സുപരിചിതനാണ്‌.

കൊച്ചിൻപോർട്ടിൽ ജോലി ചെയ്യുമ്പോഴാണ്‌ ആൽബി സഹകരണരംഗത്തിലൂടെ പൊതുരാഷ്‌ട്രീയത്തിലേക്ക്‌ വരുന്നത്‌.


വിരമിച്ചശേഷം കൂടുതൽ സജീവമായി. ഡിവിഷനിലെ എല്ലാ വോട്ടർമാരെയും നേരിൽക്കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി ദിവസംമുഴുവൻ ജനങ്ങൾക്കിടയിലാണ്‌. ഇടവകയായ വളപ്പ്‌ നിത്യസഹായ മാതാ പള്ളി, വൈപ്പിൻ പ്രത്യാശമാതാ പള്ളി, പുതുവൈപ്പ്‌ സെന്റ്‌ സെബാസ്‌റ്റ്യൻ പള്ളി, ഓച്ചന്തുരുത്ത്‌ സഹകരണ ബാങ്ക്‌, വൈപ്പിൻ ഗ‍ൗഡസാരസ്വത സഭ തുടങ്ങിയ സമുദായ സംഘടനാ ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം എത്തി വോട്ടഭ്യർഥിച്ചു.


ഗോശ്രീ മത്സ്യലേല കേന്ദ്രത്തിലും വിപണന കേന്ദ്രങ്ങളും സന്ദർശിച്ചു. വലിയ പിന്തുണയാണ്‌ ജനങ്ങൾ ആൽബിക്ക്‌ നൽകുന്നത്‌. എളങ്കുന്നപ്പുഴ പഞ്ചായത്തും മുളവുകാട്‌ പഞ്ചായത്തിലെ ഒന്പതു വാർഡുകളും ചേർന്നതാണ്‌ വൈപ്പിൻ ഡിവിഷൻ.


നീതിയുടെ വെളിച്ചമായി ഡീന


കൊച്ചി

കേരളം മുഴുവൻ ചർച്ച ചെയ്‌ത പാതിവില തട്ടിപ്പുകേസിലെ ഇരകൾക്ക്‌ തുണയായ അഭിഭാഷക ഡീന ആലങ്ങാടുകാരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്‌. തട്ടിപ്പിനിരയായ രണ്ടായിരത്തോളംപേർക്കാണ്‌ അഡ്വ. ഡീന ജോസഫ് സ‍ൗജന്യ നിയമസഹായം നൽകിയത്. ജില്ലാപഞ്ചായത്ത്‌ ആലങ്ങാട്‌ ഡിവിഷനിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി കൊങ്ങോർപ്പിള്ളിയിൽനിന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം ആരംഭിച്ചപ്പോൾത്തന്നെ പിന്തുണയറിയിച്ച്‌ നിയമസഹായം ലഭിച്ചവരിൽ പലരും എത്തി.


ഹൈക്കോടതിയിൽ പത്തുവർഷമായി അഭിഭാഷകയായ ഡീന നിലവിൽ വരാപ്പുഴ അതിരൂപത കേരള ലേബർ മൂവ്മെന്റ്‌ വനിതാ ഫോറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. വെള്ളിയാഴ്ച വരാപ്പുഴ മണ്ണംതുരുത്തിലും ഷാപ്പുംപടിയിലുമായിരുന്നു ആദ്യമെത്തിയത്‌. ഇവിടെയുള്ള വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാനാർഥി വോട്ടഭ്യർഥിച്ചു. തുടർന്ന്‌ മേത്താനം ജുമാ മസ്‌ജിദിലും ആലങ്ങാട്‌ ജുമാ മസ്‌ജിദിലുമെത്തി വോട്ടർമാരോട്‌ പിന്തുണ അഭ്യർഥിച്ചു. വൈകിട്ട്‌ മാളികംപീടികയിലെത്തി വ്യാപാരസ്ഥാപനങ്ങിൽ വോട്ടഭ്യർഥിച്ചു.


ശനിയാഴ്ച വരാപ്പുഴ, കൊങ്ങോർപ്പിള്ളി, കൊടുവഴങ്ങ എന്നിവിടങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി വോട്ടഭ്യർഥിച്ചു. ആലങ്ങാട്ടെ പ്രധാന ആരാധനാലങ്ങളും സന്ദർശിച്ചു. തെരഞ്ഞെടുപ്പ്‌ കൺവൻഷനുകളിലും പങ്കെടുത്തു. ആലങ്ങാട്‌, വരാപ്പുഴ പഞ്ചായത്തുകളും കരുമാല്ലൂർ പഞ്ചായത്തിലെ മൂന്ന്‌ വാർഡുകളും ഉൾപ്പെടുന്നതാണ്‌ ആലങ്ങാട്‌ ജില്ലാപഞ്ചായത്ത്‌ ഡിവിഷൻ.


വികസനത്തുടർച്ചയ്‌ക്ക്‌
വോട്ടുതേടി സരജ സുരഭി

കെ ഡി ജോസഫ്‌

കാലടി

വികസനത്തുടർച്ചയ്‌ക്കായി വോട്ടഭ്യർഥിച്ച്‌ ജില്ലാപഞ്ചായത്ത്‌ കാലടി ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി സരജ സുരഭി. 10 വർഷം കാലടി ഡിവിഷൻ അംഗമായിരുന്ന ശാരദ മോഹൻ നടപ്പാക്കിയ വികസനനേട്ടങ്ങൾക്കാണ്‌ സരജ സുരഭി തുടർച്ച അഭ്യർഥിക്കുന്നത്‌. കൺവൻഷൻമുതൽ അകമഴിഞ്ഞ പിന്തുണയാണ് വോട്ടർമാരുടെ ഭാഗത്തുനിന്ന്‌ സ്ഥാനാർഥിക്ക്‌ ലഭിക്കുന്നത്.



കാലടി, കാഞ്ഞൂർ, ഒക്കൽ എന്നീ പഞ്ചായത്തുകളിൽ വിവിധ പദ്ധതികൾക്കായി 28 കോടിയോളം രൂപയും കെഎൽഡിസി ഫണ്ടും ചെലവഴിക്കാനായി. ആരോഗ്യം, കാർഷികം, വനിതാവികസനം, കുടിവെള്ളം, ശുചിത്വം, പട്ടികജാതി, പട്ടികവർഗം തുടങ്ങിയ മേഖലകളിൽ വികസനമെത്തിച്ചു.


റോഡുകൾ, പാലങ്ങൾ, കലിങ്കുകൾ, വനിതാ ക്യാന്റീൻ, വ്യവസായസംരംഭം, വയോമിത്രം, ആരോഗ്യലക്ഷ്മി എന്നീ പദ്ധതികൾ, ഡയാലിസിസ് രോഗികൾക്കും അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്കുമുള്ള മരുന്നുവിതരണം എന്നിവ യാഥാർഥ്യമാക്കി. വെള്ളിയാഴ്ച ഒക്കൽ പഞ്ചായത്തിലായിരുന്നു സരജ സുരഭിയുടെ പര്യടനം. കാലടി, കാഞ്ഞൂർ, ഒക്കൽ, കൂവപ്പടി എന്നീ പഞ്ചായത്തുകളും പാറപ്പുറം, ഇളമ്പകപ്പിള്ളി, കൂടാലപ്പാട്, തോട്ടുവ ബ്ലോക്ക്‌ ഡിവിഷനുകളും ഉൾപ്പെടുന്നതാണ് കാലടി ജില്ലാപഞ്ചായത്ത്‌ ഡിവിഷൻ.






deshabhimani section

Related News

View More
0 comments
Sort by

Home