കൊച്ചിയിൽ വികസന വൈബ്
ഫസ്‌റ്റാണ് കൊച്ചി

ബോട്ടിൽ ബൂത്ത്
ബെസ്റ്റാണ്
മാലിന്യസംസ്കരണത്തിന് കൊച്ചി തീർത്ത മാതൃകകളും ഇടപെടലുകളും രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റുന്നതായിരുന്നു. ബോട്ടിൽബൂത്തുകളും കണ്ടെയ്‌നർ എംസിഎഫുകളും ആർആർഎഫ് പ്ലാന്റുകളുമെല്ലാം വികേന്ദ്രീകൃത മാലിന്യസംസ്കരണരംഗത്ത് മുന്നേറ്റം സാധ്യമാക്കി.
ഹരിതകർമസേന, ഹീൽ പൊന്നുരുന്നി, സെപ്റ്റേജ് ശേഖരണവും മറ്റു മാലിന്യസംസ്കരണ സംവിധാനങ്ങളും കാര്യക്ഷമമാക്കാനുള്ള ‘മൈ കൊച്ചി’ ആപ്പ് എന്നിവയെല്ലാം മാലിന്യമുക്ത നഗരമെന്ന ലക്ഷ്യം കൈവരിക്കാൻ നഗരത്തിന് കരുത്തായി. ഇതിനുപുറമേയാണ് ബ്രഹ്മപുരത്തെ സിബിജി പ്ലാന്റ്, ബിഎസ്‌എഫ് പ്ലാന്റ്, സാനിറ്ററി നാപ്കിൻ കൈകാര്യം ചെയ്യാൻ മൂന്നു ടൺ ശേഷിയുള്ള ഇൻസിനറേറ്റർ എന്നിവ.
കുപ്പിയിലാക്കി, കണ്ടെയ്‌നർ കയറി
മാലിന്യപ്രശ്നം പരിഹരിക്കാൻ ബോട്ടിൽ ബൂത്തുകളും കണ്ടെയ്‌നർ എംസിഎഫുകളും ആർആർഎഫ് പ്ലാന്റുകളും സഹായകരമായി. ഒഴിഞ്ഞ പ്ലാസ്‌റ്റിക് വെള്ളക്കുപ്പികൾ വലിച്ചെറിയുന്നത് വൃത്തികെട്ട ശീലമെന്ന് മാത്രമല്ല, നഗരത്തെ വൃത്തികേടാക്കുന്ന പ്രവൃത്തിയുമായിരുന്നു. മാത്രമല്ല, പരിസ്ഥിതിക്കും ദോഷം. ഇൗ ശീലം മാറ്റാൻ കോർപറേഷൻ കണ്ടെത്തിയ മാർഗമായിരുന്നു ബോട്ടിൽ ബൂത്ത്. കുപ്പി ആകൃതിയിൽത്തന്നെയാണ് ഇത് തയ്യാറാക്കിയത്
. പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചു. ഇതിൽ ഉപേയോഗശൂന്യമായ പ്ലാസ്‌റ്റിക് കുപ്പികൾ നിക്ഷേപിക്കാം. നിറയുന്പോൾ ഹരിതകർമസേനയെത്തി പുനരുപയോഗ കേന്ദ്രത്തിലേക്ക് മാറ്റും. 372 ബോട്ടിൽ ബൂത്തുകളാണ് സ്ഥാപിച്ചത്. വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ സംഭരിക്കാനാണ് കണ്ടെയ്‌നർ എംസിഎഫ് (മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി) സ്ഥാപിച്ചത്. കണ്ടെയ്‌നറാണ് ഇവിടെ സംഭരണ സംവിധാനമായത്.
58 ഡിവിഷനുകളിൽ സ്ഥാപിച്ചു. മാലിന്യത്തിൽനിന്ന് പുനരുപയോഗിക്കാൻ കഴിയുന്നവ വേർതിരിച്ചെടുക്കുകയെന്ന ഇത്തരം കേന്ദ്രങ്ങൾ നഗരത്തിന് മുതൽക്കൂട്ടായി. ഇടപ്പള്ളി, മണപ്പാട്ടിപ്പറന്പ്, പടിയാത്ത്, ഫോർട്ട്‌കൊച്ചി, മറൈൻഡ്രൈവ് എന്നിവിടങ്ങളിലാണ് ആർആർഎഫ് പ്ലാന്റുകൾ.







0 comments