സ്‌റ്റാറല്ലെ... സ്‌കൂളെല്ലാം

ഒരു കോടി രൂപ ചെലവിൽ കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ നിർമിച്ച് 2023ൽ ഉദ്ഘാടനം ചെയ്ത പുതിയ മന്ദിരം
പൊതുവിദ്യാലയങ്ങളുടെ കെട്ടിലും മട്ടിലുമുണ്ടായ മേക്ക് ഓവറിന് പിന്നിൽ പൊതുവിദ്യാഭ്യാസരംഗത്തെ സർക്കാർ ഇടപെടലുകളുടെ പങ്ക് ചെറുതല്ല.
സ്വകാര്യ സ്‌കൂളുകളിലെ ആഡംബരങ്ങളോടുപോലും കിടപിടിക്കുംവിധമാണ് അവ മുഖംമിനുക്കിയത്. ജില്ലയിൽമാത്രം കിഫ്ബിയിൽനിന്ന് അനുവദിച്ച 108 കോടി രൂപ ചെലവിട്ട് 40 ഹയർ സെക്കൻഡറി സ്‌കൂളുകളാണ് പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ പുനർനിർമിച്ചത്.
പുതിയ കെട്ടിടം, ക്ലാസ്‌മുറി, ലൈബ്രറി, ലാബ്, ശുചിമുറികൾ എന്നിവയും ഒരുക്കി. അഞ്ചുകോടി രൂപ ചെലവിൽ 19 സ്‌കൂളുകൾക്കും മൂന്നുകോടി ചെലവിൽ നാല് സ്കൂളുകൾക്കും ഒരുകോടി രൂപ ചെലവിൽ 21 സ്കൂളുകൾക്കും പുതിയ മുഖം നൽകി.








0 comments