പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരുമെത്തി

കാസർകോട് 2025 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച സംസ്ഥാന മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഡോ. കെ ഹരികുമാര്‍ ജില്ലയിലെത്തി. കലക്ടറേറ്റില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഗോപകുമാര്‍ ജൂനിയര്‍ സൂപ്രണ്ട് രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പൊതുനിരീക്ഷകന്‍ കലക്ടര്‍ കെ ഇമ്പശേഖറുമായും ചര്‍ച്ച നടത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ ജില്ലയിലെത്തി കാസർകോട്,മഞ്ചേശ്വരം ബ്ലോക്കുകളുടെയും കാസർകോട് നഗരസഭയുടെയും ചുമതലയുള്ള കുടുംബശ്രീ ഓഡിറ്റ് ഓഫീസ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ടി അനിൽകുമാർ, കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്കുകളുടെയും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭയുടെയും ചുമതലയുള്ള ധനകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി വി അജയകുമാർ കാറഡുക്ക,പരപ്പ ബ്ലോക്കുകളുടെ ചുമതലയുള്ള തൊഴിൽ നൈപുണ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ് അനിൽകുമാർ എന്നിവരാണെത്തിയത്. സ്ഥാനാർത്ഥികളുടെ വരവുചിലവ് കണക്കുകളും വൗച്ചറുകളും ചിലവ് നിരീക്ഷകർ പരിശോധിക്കും.








0 comments