വിമുക്തി സംവാദമത്സരം: അമാനയും മെറിനും ജേതാക്കൾ

ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി സുഭാഷ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നു
തൃശൂർ
എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർഥികൾക്കായി നടത്തിയ ജില്ലാതല സംവാദ മത്സത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ പി എഫ് അമാന, ഇ മെറിൻ ഡെന്നി എന്നിവർ വിജയികളായി. തൃശൂർ സെന്റ് തോമസ് കോളേജ് എൻഎസ്എസ് യൂണിറ്റ്, ശ്രദ്ധ/നേർക്കൂട്ടം കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കൂർക്കഞ്ചേരി ജെപിഇ ട്രെയിനിങ് കോളേജിലെ വൃന്ദ നന്ദകുമാർ, കെ എ കൃഷ്ണപ്രിയ എന്നിവർ രണ്ടാംസ്ഥാനവും തൃശൂർ സെന്റ് തോമസ് കോളേജിലെ എം വി ശ്രീഹരി, കെ പി മാളവിക എന്നിവർ മൂന്നാംസ്ഥാനവും നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡായി യഥാക്രമം 3000,2000,1000 രൂപയും സർട്ടിഫിക്കറ്റും നൽകി. ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി സുഭാഷ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. അസി. എക്സൈസ് കമീഷണർ എ ആർ നിഗീഷ് സംവാദമത്സരം ഉദ്‌ഘാടനം ചെയ്തു. തൃശൂർ സെന്റ് തോമസ് പ്രിൻസിപ്പൽ ഫാ. കെ എ മാർട്ടിൻ അധ്യക്ഷനായി. ഡോ. ഡൈസൻ പാണേങ്ങാടൻ മോഡറേറ്ററായി. വിമുക്തി ജില്ലാ കോ –ഓർഡിനേറ്റർ ഷഫീഖ് യൂസഫ്, പ്രൊഫ. എൻ ആർ അനിൽകുമാർ, ആർ ഐ റിസ്മിയ, ഇ എഫ് ആന്റണി ജോൺ, പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments