ഷൊര്‍ണൂര്‍–എറണാകുളം മെമുവിന് അധിക കോച്ച്

...
തൃശൂര്‍
ഷൊർണൂര്‍– എറണാകുളം മെമുവിന് (66319/66320) നാല് കോച്ചുകൾ വർധിപ്പിക്കും. ഇതോടെ കോച്ചുകളുടെ എണ്ണം 16 ആകും. സ്ത്രീകള്‍ക്കുള്ള കോച്ചുകളുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്നാകും. എറണാകുളത്ത് നിന്നുള്ള മെമ്മുവിന് 23മുതലും ഷൊര്‍ണൂരില്‍ നിന്നുള്ള മെമ്മുവിന് വെള്ളിയാഴ്ച മുതലും അധിക കോച്ച് അനുവദിക്കും. എറണാകുളത്തുനിന്നും വൈകിട്ട് 5.40ന് പുറപ്പെടുന്ന മെമു 7.32ന് തൃശൂരും 8.40ന് ഷൊർണൂരുമെത്തും. ഷൊര്‍ണൂരില്‍ നിന്ന് രാവിലെ 4.30ന് പുറപ്പെട്ട് 5.18ന് തൃശൂരും 7.45ന് എറണാകുളത്തുമെത്തും. കോച്ച് വർധിപ്പിച്ച നടപടിയെ തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ സ്വാഗതം ചെയ്തു. ഗുരുവായൂർ– മധുര എക്സ്പ്രസ്, ഗുരുവായൂർ– എറണാകുളം പാസഞ്ചർ, പാലക്കാട്– എറണാകുളം മെമു, കണ്ണൂർ– ആലപ്പുഴ എക്സ്പ്രസ് എന്നിവയ്ക്കും അധിക കോച്ച് അനുവദിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.









0 comments