ജില്ലാ പഞ്ചായത്ത് – തൃശൂർ കോർപറേഷൻ
പത്രിക നൽകി; ആത്മവിശ്വാസത്തോടെ എൽഡിഎഫ്

തൃശൂർ
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസം. 11ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കും തൃശൂർ കോർപറേഷനിലേക്കും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക നൽകി. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾ ജില്ലാ വരണാധികാരി കലക്ടർ അർജുൻ പാണ്ഡ്യനും കോർപറേഷൻ സ്ഥാനാർഥികൾ വരണാധികാരികളായ സബ്‌കലക്ടർ അഖിൽ വി മേനോൻ, ഡിഎഫ്‌ഒ മാർടിൻ ലോവൽ, സഹ വരണാധികാരികളായ കോർപറേഷൻ ജോയിന്റ് സെക്രട്ടറി ഇ ഡി ബെന്നി കോർപറേഷൻ എക്‌സി. എൻജിനിയർ സി എസ് ഗീതാകുമാരി എന്നിവർക്കുമാണ് പത്രിക സമർപ്പിച്ചത്. ബുധനാഴ്‌ച രാവിലെ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരകമന്ദിരത്തിലും സിപിഐ ജില്ലാകമ്മിറ്റി ഓഫീസായ കെ കെ വാര്യർ സ്‌മാരക മന്ദിരത്തിലും എത്തി നാമനിർദേശ പത്രികയും അനുബന്ധരേഖകളും പരിശോധിച്ചുറപ്പുവരുത്തിയ ശേഷമാണ് പത്രികകൾ സമർപ്പിച്ചത്. പകൽ 11 ഓടെ പത്രികാ സമർപ്പണം ആരംഭിച്ചു. എൽഡിഎഫ് കൺവീനർ പി കെ ചന്ദ്രശേഖരൻ, നേതാക്കളായ മന്ത്രി കെ രാജൻ, യു പി ജോസഫ്, പി കെ ഡേവിസ്, പി കെ ഷാജൻ, എം ബാലാജി, കെ രവീന്ദ്രൻ, അനൂപ് ഡേവിസ് കാട, അഡ്വ. കെ ബി സുമേഷ്, രഘു കെ മാരാത്ത്, പി കെ രാജൻ, മുഹമ്മദ് ചാമക്കാല തുടങ്ങിയവർ സ്ഥാനാർഥികൾക്കൊപ്പമുണ്ടായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ സി മൊയ്‌തീൻ, എം എം വർഗീസ്, സിപിഐ ദേശീയ എക്‌സി. അംഗം കെ പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ, കെ കെ വൽസരാജ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പത്രികാ സമർപ്പണത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഏതാണ്ട് എല്ലാ സീറ്റുകളിലും പത്രിക സമർപ്പിച്ച് മികച്ച ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.







0 comments