കലക്കീട്ടോ... കോഴിക്കോട്

ബ്ലോക്ക്‌ കുടുംബാരോഗ്യകേന്ദ്രം

ബ്ലോക്ക്‌ കുടുംബാരോഗ്യകേന്ദ്രം

വെബ് ഡെസ്ക്

Published on Nov 20, 2025, 01:50 AM | 2 min read

മനാഫ്‌ താഴത്ത്‌ ഫറോക്ക് കടലുണ്ടി ഇടച്ചിറയിലെ എൻ നീതുവിപ്പോൾ ദിവസം കടന്നുപോകുന്നത്‌ അറിയുന്നില്ല, പുതിയ സംരംഭമാണെങ്കിലും ഇപ്പോൾ ഓരോ പ്രഭാതവും പുതിയ പ്രതീക്ഷകളാണ് നൽകുന്നതെന്ന് ഇവർ അഭിമാനത്തോടെ പറയുന്നു. തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സബ്സിഡി നൽകി നടപ്പാക്കിയ 30 സംരംഭങ്ങളിൽ "പ്രയാൺ ഫുഡ്സ്’ എന്ന സംരംഭത്തിന്റെ നടത്തിപ്പുകാരിയാണ് നീതുവും സമീപവാസിയായ എൻ ശൈലജയും. ധാന്യങ്ങൾ കഴുകി വൃത്തിയാക്കി ശാസ്ത്രീയമായി സംസ്കരിച്ച് പൊടിച്ച് വിൽപ്പന നടത്തുന്ന സ്ഥാപനം ഇരുവരുടെയും മാത്രം പ്രതീക്ഷയല്ല, തൊഴിലില്ലാത്ത നിരവധി വീട്ടമ്മമാർക്ക് പ്രചോദനം കൂടിയാണ്. വനിതകൾക്ക് സ്റ്റുഡിയോ നടത്തുന്നതിനായി രണ്ട്‌ യൂണിറ്റുകൾ, 12 പേർക്കായി കാറ്ററിങ് യൂണിറ്റ്, ആറ് ഡ്രസ്‌ സ്റ്റിച്ചിങ് യൂണിറ്റുകൾ, ഡ്രൈ ക്ലീനീങ്, കെട്ടിട നിർമാണ വസ്തുക്കൾ വാടകയ്ക്ക് നൽകൽ, ബട്ടൺ ഹോൾ മാക്കിങ് യൂണിറ്റ്, കടലുണ്ടി ഇക്കോ ടൂറിസം കേന്ദ്രത്തിൽ തോണി സർവീസ് എന്നിങ്ങനെ ബാങ്കുകളുമായി സഹകരിച്ച് നാമമാത്ര പലിശയിൽ കുറഞ്ഞ ഗുണഭോക്തൃ വിഹിതവും വലിയ സബ്സിഡിയും നൽകിയാണ് സംരംഭങ്ങൾ തുടങ്ങാൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ തുണയായത്‌. ആരോഗ്യമേഖലയിൽ നടപ്പാക്കിയ കോഴിക്കോടിന്റെ തനത് പദ്ധതിയായ "ഹെൽത്ത് പ്ലസ്’ മാസ്റ്റർ ഹെൽത്ത് ചെക്കപ്പ് പരിപാടി പ്രോജക്ട് ആയിരങ്ങളുടെ ആരോഗ്യപരിരക്ഷയ്ക്ക് ഉപകരിക്കുന്നതാണ്. കരൾ, വൃക്ക, ഹൃദയം, കണ്ണ് രോഗപരിശോധനകൾക്കൊപ്പം പൊണ്ണത്തടി, ജീവിതശൈലീ രോഗ പരിശോധന, കാൻസർ സ്ക്രീനിങ്, ഡോക്ടറുടെ കൺസൾട്ടേഷൻ, ഡയറ്ററി അഡ്വൈസ് എന്നിവയെല്ലാം ഉൾപ്പെടെ കേവലം 199 രൂപയ്ക്ക് ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം വഴി സമ്പൂർണ ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പാക്കി. ​ കുടുംബാരോഗ്യ കേന്ദ്രത്തിന് 
പുതുമുഖം ഒരുകോടി രൂപ ചെലവിട്ട് ഒളവണ്ണ ആരോഗ്യ കേന്ദ്രത്തിൽ ഐസോലേഷൻ വാർഡ്, ഒബ്സർവേഷൻ വാർഡ്, ആധുനിക ലാബ് സൗകര്യം, നൂതന കണ്ണ് പരിശോധനാ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യം ഏർപ്പെടുത്തി. കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചു. പുതിയ കെട്ടിടങ്ങളും നിർമിച്ചു. ​​സ്മൃതിപഥവും സ്ത്രീ സൗഹൃദ 
ഇടങ്ങളും ബ്ലോക്ക് തനത് പദ്ധതികളിലൊന്നാണ് വയലാർ അവാർഡ് ലഭിച്ച മുഴുവൻ കൃതികളും പ്രത്യേകം ഒരുക്കിയ ഷെൽഫ് സഹിതം ബ്ലോക്കിലെ എല്ലാ അംഗീകൃത ലൈബ്രറികൾക്കും നൽകിയ പദ്ധതി. സൗകര്യമുള്ള എല്ലാ അങ്കണവാടികൾക്ക് മുകളിലും സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ തുടങ്ങി. കൂടാതെ അംഗീകൃത വായനശാലകളുടെ കെട്ടിടങ്ങൾ നവീകരിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കി. സൗണ്ട് സിസ്റ്റം, റെക്കോഡിങ് ടേബിൾ, ഷെൽഫ്, അലമാരികൾ, കസേര ഉൾപ്പെടെ നൽകി. പ്രധാന പദ്ധതികൾ *ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമ്പൂർണമായും നവീകരിച്ചു. *കാർഷിക മേഖലയിൽ 26 വെർട്ടിക്കൽ ഗാർഡൻ യൂണിറ്റ് നടപ്പാക്കി *എൽപി, യുപി സ്കൂളുകളിൽ ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കാൻ "ശാസ്ത്രജാലകം’ പ്രത്യേക പദ്ധതി *മൈലാടുംപാറ പദ്ധതി ഉൾപ്പെടെ കുടിവെള്ള വിതരണ പദ്ധതികൾ. *ബ്ലോക്ക് - സ്ത്രീ സൗഹൃദം, ഭിന്നശേഷി സൗഹൃദം, വയോജന സൗഹൃദം *വയോമിത്രം പദ്ധതിയിൽ ആയിരങ്ങൾക്ക് ആരോഗ്യസംരക്ഷണം. *കടലുണ്ടിയിൽ വനിത ഫിറ്റ്നെസ് സെന്റർ തുടങ്ങി *കുണ്ടായിത്തോട്, ഇരിങ്ങല്ലൂർ വ്യവസായ കേന്ദ്രങ്ങളുടെ നവീകരണം *പട്ടിക ജാതി വിഭാഗങ്ങൾക്ക് പഠനമുറികൾ, സങ്കേതങ്ങളുടെ നവീകരണം, പ്രീ മെട്രിക് ഹോസ്റ്റൽ നവീകരണം *വയോജന രേഖ തയ്യാറാക്കി



deshabhimani section

Related News

View More
0 comments
Sort by

Home